മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരംവും ബിഗ് ബോസ് സീസൺ 3 യിലെ മത്സരാർഥിയുമായിരുന്ന അനൂപ് കൃഷ്ണൻ വിവാഹിതനാവുന്നു. ഇൻസ്റ്റഗ്രാമിലൂടെ അനൂപാണ് ഇക്കാര്യം അറിയിച്ചത്. പരമ്പരകളിലൂടെ ശ്രദ്ധ നേടിയ അനൂപിന്‍റെ പ്രണയം ബിഗ് ബോസ് മലയാളം സീസൺ 3 വേദിയിൽ വെച്ചാണ് പുറം ലോകമറിഞ്ഞത്. അതോടെ  ഈഷ ആരാണെന്നറിയാനായിരുന്നു  ഏവരുടേയും ആകാംക്ഷ. ഐശ്വര്യ എന്നാണ് പേരെന്നും ഡോക്ടറാണെന്നുമാണ് അനൂപ് അന്ന് പറഞ്ഞത്.

anoop krishna marriage

സുഹൃത്തും കലാകാരനുമായ ഷജീൽ കബീര്‍ വരച്ച തന്‍റേയും ഐശ്വര്യയുടേയും ചിത്രങ്ങൾ പങ്കുവച്ചാണ് സേവ് ദി ഡേറ്റ് വീഡിയോ താരം ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കി പങ്കുവച്ചത്.  ജൂൺ 23 നാണ്  അതായതു നാളെയാണ് പാലക്കാട് പട്ടാമ്പി സ്വദേശി അനൂപ് കൃഷ്ണനും ഡോ. ഐശ്വര്യ നായരും തമ്മിലുള്ള വിവാഹം. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്നമിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടപരമ്പരകളിൽ ഒന്നാണ് ‘സീത കല്യാണം’ ഈ പരമ്പരയിൽ നായകനായ കല്യാണിനെ അവതരിപ്പിച്ചത് അനൂപ് കൃഷ്ണനാണ്.