വളരെ ചുരുങ്ങിയ കാലംകൊണ്ട് പ്രേക്ഷകപ്രീതി നേടിയ ഏഷ്യാനെറ്റിലെ പരമ്പരകളിൽ ഒന്നാണ് കൂടെവിടെ. പരമ്പരയിലെ നായികാ നായകന്മാരായി എത്തുന്ന സൂര്യയും ഋഷിയുമായി തിളങ്ങുന്നത് വിപിൻ ജോസും അൻഷിതയുമാണ്. നിരവധി വേദികളിലും പരമ്പരകളിലും എത്തിയെങ്കിലും ഒരു പരമ്പരയിൽ സുപ്രധാന വേഷത്തിൽ അൻഷിത എത്തുന്നത് ആദ്യമായാണ്. പരമ്പരയ്ക്ക് സ്വീകാര്യത ലഭിച്ചത് പോലെ തന്നെ ഇതിലെ ഓരോ കഥാപാത്രങ്ങൾക്കും പരിഗണനയും പ്രാധാന്യവും ആരാധകരുടെ ഭാഗത്തുനിന്നും ലഭിച്ചിട്ടുണ്ട്.അൻഷിതയ്ക്ക് വലിയ സ്വീകാര്യത തന്നെയാണ് ആരാധകർക്കിടയിൽ ഉള്ളത്. ഷൂട്ടിംഗ് ലൊക്കേഷൻ വിശേഷങ്ങൾ എല്ലാം പങ്കുവയ്ക്കുന്ന അൻഷിത ഏറ്റവുമൊടുവിലായി തൻറെ പുതിയ ഒരു കിടിലൻ ഡാൻസ് വീഡിയോ ആണ് പങ്കുവെച്ചിരുന്നു.പുഷ്പ എന്ന ചിത്രത്തിലെ സ്വാമി എന്ന സൂപ്പർ ഹിറ്റ് ഗാനത്തിന് ആയിരുന്നു ചുവടുവച്ചത്.


ക്യാമറയ്ക്ക് മുമ്പിൽ ഒരുമിച്ച് അഭിനയിക്കുമ്പോൾ ഉള്ള സൗഹൃദം അതേ തോതിൽ തന്നെ വ്യക്തിജീവിതത്തിലും നിലനിർത്താൻ ഇരുതാരങ്ങളും സാധിക്കുന്നുണ്ട് എന്ന് പലപ്പോഴായി അൻഷിത അടക്കമുള്ളവർ വ്യക്തമാക്കിയതാണ്. കൂടെവിടെ എന്ന പരമ്പരയ്ക്ക് മുമ്പ് മറ്റൊരു പരമ്പരയിൽ അൻഷിത വേഷമിട്ടിരുന്നു. വില്ലത്തി വേഷത്തിലായിരുന്നു ആ പരമ്പരയിൽ തിളങ്ങിയതെങ്കിലും കൂടെവിടെയിലൂടെയാണ് താരത്തെ ആളുകൾ അടുത്തറിയുന്നത്. അഭിനയത്തിന് പുറമേ യൂട്യൂബിലും സജീവസാന്നിധ്യമാണ് താരം. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ യൂട്യൂബിൽ ട്രെൻഡിങ് ആവാൻ അൻഷിതയ്ക്ക് സാധിച്ചിരുന്നു. ഇതിനോടനുബന്ധിച്ച് നടിയ്ക്ക് സിൽവർ പ്ലേ ബട്ടൺ കിട്ടിയിരുന്നു. പൊതുവേ നെഗറ്റീവ് കമൻറുകളോട് പ്രതികരിക്കാത്ത ആൾ കൂടിയാണ് താരം.


എന്നാൽ അടുത്തിടെ ആങ്ങളയുടെ കുഞ്ഞിൻറെ നൂലുകെട്ട് വിശേഷങ്ങൾ പങ്കുവെച്ച് അൻഷിദ യൂട്യൂബിൽ വീഡിയോ പോസ്റ്റ് ചെയ്തപ്പോൾ അതിന് താഴെ നിരവധി മോശം കമൻറുകൾ വന്നിരുന്നു. ഇതിനെതിരെ താരം രൂക്ഷമായ രീതിയിലാണ് പ്രതികരിച്ചത്. കുടുംബത്തെക്കുറിച്ചുള്ള കാര്യമായതുകൊണ്ട് തുറന്നു പറയുവാൻ വേണ്ടി വന്നതാണ്, നിങ്ങൾ വെറുതെ ഓരോന്ന് കെട്ടി ചമക്കുന്നതിലും നല്ലതല്ലേ എന്ന് പറഞ്ഞുകൊണ്ടാണ് അൻഷിത തുടങ്ങിയത്. എൻറെ അച്ഛനും അമ്മയും ഡൈവോഴ്സ് ആണ്. 17, 18 വർഷത്തോളമായി അവർ വേർപിരിഞ്ഞു ജീവിക്കുന്നു. വീഡിയോയിൽ എൻറെ വാപ്പയുടെ ഭാര്യ എന്ന് പറഞ്ഞ് ഞാൻ കാണിച്ചത് എൻറെ അച്ഛൻറെ രണ്ടാം ഭാര്യയാണ്. അത്രേയുള്ളൂ. അതിനെക്കുറിച്ച് അധികം വിശദീകരിച്ചു പറയാൻ എനിക്ക് താല്പര്യമില്ല. പിന്നെ ഏറ്റവും കൂടുതൽ കമൻറ് വന്നത് ജാതിയും മതവും ഏതാണ് എന്ന് ചോദിച്ചു ഉള്ളതാണ്. ഹിന്ദുവാണോ മുസ്ലിമാണോ ക്രിസ്ത്യൻ ആണോ എന്നൊക്കെയാണ് ചോദ്യം.


അറിഞ്ഞിട്ട് നിങ്ങൾക്ക് എന്ത് കാര്യമാണ്. ഞാനൊരു മനുഷ്യനാണ്. ജാതി പറയാൻ എനിക്ക് ഇഷ്ടമല്ല. ഞാൻ അമ്പലത്തിലും പള്ളിയിലും എല്ലാം പോകും. അത് എൻറെ ഇഷ്ടമാണ്. എനിക്കുള്ള ഈ ഒരു ജീവിതം മറ്റുള്ളവരെ ദ്രോഹിക്കാതെ ഇഷ്ടമുള്ള പോലെ ജീവിക്കാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത്. എന്തിനാണ് മറ്റുള്ളവരുടെ വ്യക്തിപരമായ കാര്യങ്ങളിൽ തലയിടുന്നതെന്ന് താരം ചോദിക്കുകയുണ്ടായി. ഇപ്പോൾ താരം തന്റെ അമ്മയെപ്പറ്റി വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. തനിക്ക് എല്ലാ പിന്തുണയും നൽകുന്നത് ഉമ്മയാണ് എന്നാണ് താരം വ്യക്തമാക്കുന്നത്. എല്ലായിടത്തും തന്നെ കൊണ്ടുപോകുന്നതും തനിക്ക് വേണ്ട സപ്പോർട്ട് ചെയ്യുന്നതും ഉമ്മയാണ്. ടിവിയിൽ തന്നെ കാണുന്നതിന് ബ്രദറിന് ഒരുപാട് ഇഷ്ടമുള്ള കാര്യമാണെന്നും താരം വ്യക്തമാക്കുന്നു. വളരെ ചെറിയ പ്രായത്തിൽ തന്നെ വിവാഹം കഴിഞ്ഞ് ഉമ്മിയെ ഇപ്പോൾ കണ്ടാൽ തന്റെ സഹോദരി ആണെന്നെ പറയൂ എന്ന് വ്യക്തമാക്കുന്നു താരം.. നന്നായി ആഹാരം പാചകം ചെയ്യാൻ അറിയുന്ന ആൾ കൂടിയാണ് എൻറെ അമ്മയെ എന്നാണ് താരം പറയുന്നത്.