മലയാളി കുടുംബപ്രേക്ഷകർക്കു കൂടുതൽ പ്രിയങ്കരിയായ നടിയാണ് അൻഷിദ.കൂടെവിടെ എന്ന സീരിയലിലൂടെ ആണ് താരം കൂടുതൽ പ്രേക്ഷക ശ്രെധ പിടിച്ചു പറ്റിയത്. സോഷ്യൽ മീഡിയിൽ സജീവമായ താരം ഇപ്പോൾ തന്റെ സഹോദരൻറെ കുട്ടിയുടെ നൂലുകെട്ട് ചടങ്ങ് വീഡിയോ പങ്കുവെച്ചതിന് തുടർന്ന് നിരവധി സംശയങ്ങൾ ആയിരുന്നു ആരാധകർക്ക് ഉണ്ടായിരുന്നത്.നടിയുടെ മതവുംജാതിയും ആയിരുന്നു നിരവധി പേർക്കുള്ള ചോദ്യങ്ങൾ. ഒടുവിൽ ഇതിനെല്ലാം ഉത്തരവുമായി താരം തന്നെ എത്തിയിരിക്കുകയാണ്. ഒരു പ്രമുഖ മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഈ കാര്യം എല്ലാം തുറന്നു പറഞ്ഞത്. ഞാൻ നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആയിരുന്നു ബാപ്പയും ഉമ്മയും ഡിവോഴ്സ് ആയത്.

എനിക്ക് ഒരു സഹോദരൻ കൂടിയുണ്ട്. വിവാഹമോചനം കഴിഞ്ഞശേഷം വാപ്പ മറ്റൊരു വിവാഹം കഴിച്ചു. എന്നാൽ ഉമ്മാ പിന്നീട് വിവാഹം ചെയ്തില്ല. ദുബായിൽ ആയിരുന്നു ഉമ്മ. ജോലി വിദേശത്ത് ആയതുകൊണ്ടുതന്നെ ഉമ്മയുടെ ഉമ്മ ആണ് കുട്ടിക്കാലത്ത് ഞങ്ങളെ എല്ലാം നോക്കിയിരുന്നത്. ഇപ്പോൾ ഉമ്മയും നാട്ടിലുണ്ട്. ഞാൻ പങ്കുവെച്ച വീഡിയോയിൽ എൻറെ വാപ്പയുടെ ഭാര്യ എന്നു പറഞ്ഞ് ഞാൻ കാണിച്ചത് എൻറെ അച്ഛൻറെ രണ്ടാം ഭാര്യയെ ആണ് അൻഷിദ പറയുന്നു.ഈ വീഡിയോ കണ്ടപ്പോൾ രണ്ടു ഉമ്മമാർ ഉണ്ടോ എന്നുള്ള ചോദ്യം ആയികൂടാതെ മറ്റുള്ളവർ എന്താ കറുത്തിരിക്കുന്നതു ഞാൻ മാത്രം വെളുത്തിരിക്കുന്നു എന്നുള്ള വില കുറഞ്ഞ കമെന്റുകൾ ആണ് വന്നതു.

ഈ കമന്റുകൾ കണ്ടത്കൊണ്ടാണ് പ്രതികരിയ്ക്കാൻ തീരുമാനിച്ചത്. എന്തായാലും മലയാളികളുടെ മനോഭാവത്തെ വിളിച്ചോതുന്ന മറ്റൊരു സംഭവം കൂടി ആയി മാറിയിരിക്കുകയാണ് ഇത്. ഒരാളുടെ കഴിവിനെ അംഗീകരിക്കാതെ അയാളുടെ ജാതിയും മതവും തപ്പി പോകുന്ന ഏർപ്പാട് മലയാളികൾക്ക് അവരുടെ രക്തത്തിൽ ഉള്ളതാണ്. എത്രയൊക്കെ വിദ്യാഭ്യാസമുണ്ട് എന്ന് പറഞ്ഞാലും ഇതുപോലുള്ള വൃത്തികെട്ട സ്വഭാവങ്ങൾ ഇടയ്ക്കിടെ മലയാളികൾക്ക് വന്നുകൊണ്ടിരിക്കും.എല്ലവർക്കും അവരവരുടെ ഇഷ്ടത്തിന് ജീവിക്കും ആരുടയും സിമ്പതി ഒന്നും വേണ്ട എന്ന് താരം പറയുന്നു.