മമ്മൂട്ടി അഭിനയിച്ച സൂപ്പർഹിറ്റ് ചിത്രം ‘റോഷാക്ക്’  ഇപ്പോൾ തീയിട്ടറുകളിൽ മികച്ച വിജയം കാഴ്ച്ച വെക്കുകയാണ്. ചിത്രം ഇപ്പോൾ ബോക്സ് ഓഫീസിൽ അത്ഭുതം സൃഷ്ട്ടിക്കുന്നു എന്ന് നിർമാതാവ് ആന്റോജോസഫ് പറയുന്നു. ചിത്രത്തിന് കേരളത്തിൽ നിന്നും മാത്രം ലഭിച്ച കലക്ക്ഷൻ 9 . 75  കോടി,  കൂടതെ ഇനിയും നല്ല ചിത്രങ്ങൾ ഇങ്ങനെ ലഭിക്കുകയാണെങ്കിൽ  പ്രേക്ഷകർ തീയിട്ടറുകളിൽ തടിച്ചു കൂടുമെന്നും ആന്റോ പറയുന്നു.താരം ചിത്രത്തെ കുറിച്ച് പറയുന്ന വാക്കുകൾ ഇങ്ങനെ


എറണാകുളം എംജി റോഡിലൂടെ ഇടതിങ്ങി നീങ്ങുന്ന വാഹനങ്ങളുടെ വിഡിയോയും മലയാള സിനിമയും തമ്മിൽ എന്ത് ബന്ധം  എന്ന ചോദ്യത്തിനുള്ള ഒരു ഉത്തരം  റോഷാക്ക്. ഇപ്പോൾ മിക്ക തീയിട്ടറുകളിലും ഈ ചിത്രം ആണ് ഓടിക്കൊണ്ടിരിക്കുന്നത്. തിരക്കൊഴിഞ്ഞ പല യിടങ്ങളിലും ഇപ്പോൾ ഈ ചിത്രം കാരണം വലിയ തിരക്ക് ആണ് സംഭവിക്കുന്നത്. മൂന്നു ദിവസം കൊണ്ട് കേരളത്തിൽ നിന്ന് മാത്രമായി ‘റോഷാക്ക് ‘ നേടിയ ഗ്രോസ് കലക്‌ഷൻ 9.75 കോടിയാണ്.

ഇനിയും നല്ല ചിത്രങ്ങൾ ഉണ്ടായാൽ  തീയ്യിട്ടറുകളിലേക്ക് ഇനിയും ജനപ്രവാഹം ഉണ്ടകുമെന്നും റോഷാക്ക് തെളിയിച്ചിരിക്കുകയാണ് ആന്റോ ജോസഫ് പറയുന്നു.  ഈ ചിത്രം ഇങ്ങനെ ആകാൻ കാരണം തന്നെ മമ്മൂട്ടി എന്ന മഹാനടൻ തന്നെയാണ്. ‘റോഷാക്ക്’ വിജയിക്കുമ്പോൾ മമ്മൂക്കയിലൂടെ മലയാള സിനിമയും ഒരിക്കൽക്കൂടി വിജയിക്കുന്നു.