കരിക്ക് വെബ് സീരീസിൽ കൂടി ചുരുങ്ങിയ സമയം കൊണ്ട് കേരളം മുഴുവൻ ആരാധകരെ ഉണ്ടാക്കിയ താരമാണ് അനു കെ അനിയൻ. വളരെ പെട്ടന്നാണ് അനു ശ്രദ്ധിക്ക പെട്ടത്. ചുരുങ്ങിയ സമയം കൊണ്ട് അനുവിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ ഫാൻസ്‌ പേജും ഗ്രൂപ്പും എല്ലാം രൂപം കൊണ്ട്. ഇപ്പോൾ തന്റെ കഴിഞ്ഞ കാലത്തെ കുറിച്ച് തുറന്ന് പറയുകയാണ് അനു. ഒരുപാട് പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളുമെല്ലാം കേട്ടിട്ടാണ് താൻ ഇവിടെ എത്തിയത് എന്നാണ് അനു പറയുന്നത്.

വെബ് സീരീസിന് വേണ്ടി ജോലി രാജിവെച്ചിട്ടാണ് അഭിനയിക്കാൻ എത്തിയത്. അപ്പോൾ ഒരുപാട് കുറ്റപ്പെടുത്തലുകൾ പലരിൽ നിന്നും കേട്ടിട്ടുണ്ട്. യൂട്യൂബ് എന്നൊക്കെ പറഞ്ഞു വെറുതെ പണി കളയണമായിരുന്നോ, ജീവിതം ചുമ്മാതെ കളയണോ എന്നൊക്കെ പലരും ചോദിച്ചിരുന്നു. അതൊക്കെ കേൾക്കുമ്പോൾ അന്ന് ചെറിയ വിഷമങ്ങൾ ഒക്കെ ഉണ്ടായിരുന്നു.  ബന്ധുക്കൾ പോലും വലിയ രീതിയിൽ വിമർശിച്ചിരുന്നു. എന്നാൽ അങ്ങനെ ചോതിച്ചവരെ കൊണ്ടൊക്കെ തിരിച്ച് പറയിക്കാൻ കഴിഞ്ഞുവെന്ന് അനു പറഞ്ഞു.

അന്ന് വിമർശിച്ചവർ എല്ലാം ഇന്ന് അഭിനന്ദിക്കാറുണ്ട്. പരുപാടിയൊക്കെ നന്നാകുന്നുണ്ട്, എന്നാണ് പുതിയ വീഡിയോ ഇറങ്ങുന്നത് എന്നൊക്കെ കാണുമ്പോൾ ചോദിക്കാറുണ്ട്. അന്നും ഇന്നും ഏറ്റവും കൂടുതൽ പിന്തുണ ലഭിച്ചത് അമ്മയുടെ അടുത്ത് നിന്നാണ്. ജോലി രാജിവെക്കേണ്ട ഒരു ഘട്ടം വന്നപ്പോൾ നിന്റെ ഇഷ്ട്ടം അതാണെന്നുള്ള ബോധം നിനക്കു ഉണ്ടല്ലോ, അപ്പോൾ പിന്നെ വേറെ ഒന്നും ചിന്തിക്കേണ്ട എന്നാണു ‘അമ്മ പറഞ്ഞത്. ആ സമയത്ത് എന്റെ വരുമാനം കുടുംബത്തിന് ആവിശ്യമായിരുന്നു. എന്നിട്ടും അമ്മയാണ് എന്നെ പിന്തുണച്ചത്.