പ്രേമം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെ മേരിയെ നിങ്ങൾ ആരും തന്നെ മറന്നു കാണില്ല, ചുരുണ്ട മുടിയുള്ള ഒരു സുന്ദരിക്കുട്ടിയായിരുന്ന അനുപമ പരമേശ്വരൻ.

പൊതുവേ ഫാഷൻചിത്രങ്ങളിലൂടെ ആരാധകരുടെ മനം കവരുന്നതിൽ മിടുക്കിയാണ് താരം. ഇപ്പോളിതാ താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.’സൺഷൈൻ’ എന്ന ക്യാപ്ഷനോടു കൂടി മഞ്ഞക്കളർ സാരിയിൽ അതീവസുന്ദരിയാണ് താരം.

 

മൃണാളിനി റാവു ഡിസൈൻ ചെയ്ത സാരിയയാണ് താരം ധരിച്ചിരിക്കുന്നത്. കൂടെ ട്രങ്കഹോളിക് ബ്രാൻഡിന്റെ ആഭരണങ്ങളും ധരിച്ചുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. മലയാളത്തിൽ സിനിമകൾ കുറവണേലും തെലുങ്കിൽ തിരക്കേറിയ നടിയാണ് അനുപമ പരമേശ്വരൻ.