ഹെൽമെറ്റ് വെക്കാതെ ബൈക്കോടിച്ചതിന് ബോളിവുഡ് താര സുന്ദരി അനുഷ്‌ക ശർമയുടെ ബോഡിഗാർഡിന് പിഴയിട്ടതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം മുംബൈയിലൂടെ ബൈക്കിന് പിന്നിലിരുന്നുള്ള അനുഷ്‌ക ശർമയുടെ യാത്ര വാർത്തകളിൽ നിറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഹെൽമെറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ചതിന് അനുഷ്‌കയുടെ ബോഡി ഗാർഡിന് പിഴയിട്ടത്.

പിഴ തുക അടച്ചതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അനുഷ്‌ക ശർമയെ കൂടാതെ കഴിഞ്ഞ ദിവസം അമിതാഭ് ബച്ചനും ഹെൽമെറ്റ് ധരിക്കാതെ ബൈക്കിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

അതേ സമയം താൻ നിയമം ലംഘിച്ചിട്ടില്ലെന്ന് ബച്ചൻ വ്യക്തമാക്കി. ഷൂട്ടിങ്ങിന്റെ ഭാഗമായിരുന്നു യാത്രയെന്നും നേരത്തെ അനുവാദം വാങ്ങിയിരുന്നതായുമാണ് അമിതാഭ് ബച്ചൻ വ്യക്തമാക്കിയത്