കുഞ്ചാക്കോ ബോബൻ നായകൻ ആയിട്ട് എത്തുന്ന ചിത്രമാണ്  ” അറിയിപ്പ് “. മഹേഷ് നാരായണന്‍  ആണ് ചിത്രം സംവിധാനം  ചെയ്തത്. മാലിക്കിന് ശേഷം മഹേഷ് നാരായണന്‍റെ സംവിധാനത്തില്‍ പുറത്തെത്തുന്ന ചിത്രമാണിത്. ഹരീഷ് എന്നാണ് ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ  കഥാപാത്രത്തിന്‍റെ പേര്. എന്നാൽ ചിത്രത്തിൽ  നായികാ ആയിട്ട് എത്തുന്നത് ദിവ്യപ്രഭ ആണ്. ചിത്രത്തിൽ  രശ്മി എന്നാണ് ദിവ്യപ്രഭയുടെ കഥാപാത്രത്തിന്‍റെ പേര്.

സനു വര്‍ഗീസാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. രാഹുല്‍ രാധാകൃഷ്‍ണനും മഹേഷ് നാരായണനുമാണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത്.ദില്ലിയിലെ ഒരു മെഡിക്കല്‍ ഗ്ലൌസ് ഫാക്റ്ററിയില്‍ ജോലിക്ക് എത്തുകയാണ് കുഞ്ചാക്കോ ബോബനും ദിവയായും.ഡാനിഷ് ഹുസൈൻ, ലൗവ്‍ലീൻ മിശ്ര, ഫൈസല്‍ മാലിക്, സിദ്ധാര്‍ഥ് ഭരദ്വാജ്, ഡിംപി മിശ്ര എന്നിവരും അറിയിപ്പില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. എന്നാൽ ചിത്രത്തിന്റെ  ട്രെയിലര്‍ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ .അതോടൊപ്പം ചിത്രത്തിന്റെ റീലീസ് തിയതിയും പ്രഖ്യാപിച്ചിരിക്കുകാണ്.

ചിത്രം ഡയറക്ട് ഒടിടി റിലീസായി ആണ്  നെറ്റ്‍ഫ്ലിക്സില്‍ 16 മുതലാണ് സ്‍ട്രീം ചെയ്യുക. ചിത്രത്തിനായിട്ടുള്ള കാത്തിരിപ്പിൽ ആണ് ആരാധകർ. ചിത്രത്തിൽ മുഖ്യകഥ പത്രമായിട്ട് എത്തുന്നത് കുഞ്ചാക്കോ ബോബൻ ആണ്. കുഞ്ചാക്കോ ബോബന്റെ ഏറ്റവും പുതിയ  റിലീസ്  ചെയ്ത് ചിത്രമായിരുന്നു “ന്നാ താൻ കേസ് കൊട്” ചിത്രം തിയറ്ററുകളിൽ മികച്ച പ്രതികരണം ആയിരുന്നു.