മലയാള  കുടുംബപ്രേക്ഷകർക്കിടയിൽ നിര സാന്നിധ്യമായി മാറിയ താരമാണ് അരുൺ രാഘവ്. ഭാര്യ,  പൂക്കാലം വരവായി തുടങ്ങിയ സീരിയലുകളിലെ കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടു. അഭിനയരംഗത്തേക്ക് വളരെ യാദൃശ്ചികമായിട്ടുള്ള കടന്നുവരവായിരുന്നെങ്കിലും പല സാധ്യതകളും ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് അറിയാൻ കഴിഞ്ഞത് അരുണിന് നേട്ടമായി. അഭിനയത്തിന് പുറമെ ക്രിയേറ്റീവ് ആയി എന്തൊക്കെ ചെയ്യാൻ സാധിക്കും എന്ന അന്വേഷണം കൂടിയായിരുന്നു അദ്ദേഹത്തിന്റെ ഇതുവരെയുള്ള കരിയർ.  സാമൂഹികപ്രസക്തിയുള്ള ആശയങ്ങൾ ഉൾക്കൊള്ളിച്ച് ചെറിയ വീഡിയോസ് പുറത്തിറക്കാൻ കഴിഞ്ഞതും അങ്ങനെയാണ്. arun-raghav

കൊവിഡിനെത്തുടർന്ന് ലോക്ഡൗൺ വരികയും സീരിയൽ ഷൂട്ടിംഗ് അനിശ്ചിതമായി നിർത്തിവെക്കേണ്ടതായി വന്നപ്പോഴും അദ്ദേഹം തന്റെ ആശങ്കകളെയെല്ലാം നേരിട്ട് ചെറിയ സന്തോഷങ്ങളിൽ മുഴുകാൻ ശ്രമിച്ചു. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക് ” കഴിഞ്ഞ ഒരു പത്തു വർഷത്തിനിടയിൽ ഇത്രയധികം സമയം കുടുംബത്തോടൊപ്പം നിൽക്കാൻ പറ്റിയത് ഇപ്പോഴാണ്. അതുകൊണ്ടുതന്നെ കൊവിഡിന്റെ ഒരു ടെൻഷൻ എന്നെ കാര്യമായി ബാധിച്ചില്ല. തുടക്കത്തിൽ കൊവിഡ് കേസുകളും കുറവായിരുന്നു. ആ സമയങ്ങളിലൊക്കെ പേടിയേക്കാളും ആത്മവിശ്വാസമായിരുന്നു ഉണ്ടായിരുന്നത്.

arun-raghav

ഇപ്പോൾ ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഞാൻ. അതിന്റെ ഭാഗമായി വീട്ടിൽ ചെടികൾ വെച്ചുപിടിപ്പിച്ചു. ചെടികളെ പരിപാലിക്കുന്നതിലും മറ്റുമാണ് ഇപ്പോൾ ശ്രദ്ധ. എല്ലാദിവസവും രാവിലെ വർക്ക്ഔട്ട് ചെയ്യും. അപ്പേഴൊക്കെ മനസ് ഒന്ന് ഫ്രെഷാകും. പിന്നെ മകന്റെയൊപ്പം സമയം ചെലവഴിക്കും. അവൻ എൽ.കെ.ജി. കഴിഞ്ഞ് ഒന്നാംക്ലാസിലേക്ക് കടന്നിരിക്കുന്നു. സ്കൂളിൽ പോകാൻ കഴിയാത്തതിന്റെ ചെറിയ ബുദ്ധിമുട്ടുകൾ അവനുമുണ്ട്.” എന്നും അരുൺ പറയുന്നു.