Connect with us

Film News

ആ സമയത്ത് ഗൂഗിൾ പേ എനിക്ക് അലർട്ട് തന്നില്ലായിരുന്നെങ്കിൽ അവർ പണം തട്ടിയേനെ

Published

on

വളരെ കുറച്ച് സമയം കൊണ്ട് തന്നെ പ്രേക്ഷക ഹൃദയത്തിൽ സ്ഥാനം നേടിയ താരമാണ് ആര്യ. ബഡായി ബംഗ്ലാവിൽ കൂടിയാണ് ആര്യ പ്രമുഖയായത്. അത് കൊണ്ട് തന്നെ താരത്തെ ബഡായ് ആര്യ എന്നാണ് അറിയപ്പെടുന്നതും. ബിഗ്‌ബോസിൽ എത്തിയപ്പോൾ ആര്യ തന്റെ കുടുംബജീവിതത്തെ കുറിച്ച്പറഞ്ഞിരുന്നു, അതിൽ 85ശതമാനം തെറ്റും തന്റെ ഭാഗത്തായിരുന്നു എന്നാണ് ആര്യ പറഞ്ഞത്. ഇപ്പോൾ തനിക്കെതിരെ ഉണ്ടായ ഒരു പണം തട്ടിപ്പിനെ കുറിച്ച് പറയുകയാണ് താരം,

‘കഴിഞ്ഞ ദിവസം എനിക്ക് ഒഫീഷ്യല്‍ നമ്പറിലേക്ക് ഒരു മെസേജ് വന്നു. ഒരു സാരിയുടെ ഓര്‍ഡര്‍. 3000 രൂപയുടെ സാരിയാണ്. ഗുജറാത്തിലേക്കാണ് ഷിപ്പിംഗ് ചെയ്യേണ്ടത്. ഷിപ്പിംഗ് ചാര്‍ജായ 300 രൂപ കൂട്ടി 3300 രൂപ അടയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ കസ്റ്റമര്‍ ഗൂഗിള്‍ പേ ചെയ്യാം എന്നു പറഞ്ഞു. കുറച്ചു കഴിഞ്ഞ് പണം ട്രാന്‍സ്ഫര്‍ ചെയ്തതിന്റെ ഒഫീഷ്യല്‍ സ്‌ക്രീന്‍ഷോട്ടും അയച്ചു തന്നു. ‘നോക്കിയപ്പോള്‍ 13,300 രൂപയാണ് അയച്ചത്. അവര്‍ക്ക് തുക തെറ്റി പോയത് ഞാന്‍ ശ്രദ്ധയില്‍പെടുത്തുകയും 10,000 രൂപ തിരിച്ചയക്കാന്‍ ഒരുങ്ങുകയും ചെയ്തപ്പോഴാണ്, ഈ നമ്ബറിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യരുത് എന്ന ഗൂഗിള്‍ പേയുടെ അലേര്‍ട്ട് വന്നത്. ആദ്യമായിട്ടാണ് ഗൂഗിള്‍ പേയുടെ ഭാഗത്തുനിന്ന് അത്തരമൊരു അലേര്‍ട്ട് എന്നതിനാല്‍, ഞാന്‍ ഇക്കാര്യം എന്റെ സഹോദരനോട് സംസാരിച്ചു. പണം ട്രാന്‍സ്ഫര്‍ ചെയ്യരുത് എന്നാണ് ബ്രദറും പറഞ്ഞത്.’

‘പണം തിരിച്ചയക്കാന്‍ ആവശ്യപ്പെട്ട് കസ്റ്റമര്‍ വാട്‌സ്ആപ്പില്‍ നിരന്തരമായി മെസേജ് അയച്ചുകൊണ്ടിരിക്കുകയായിരുന്നു അപ്പോള്‍. ഗൂഗിള്‍ പേയില്‍ വന്ന മെസേജ് വീണ്ടും പരിശോധിച്ചപ്പോഴാണ് അത് പണം ക്രെഡിറ്റ് ആയതിന്റെ നോട്ടിഫിക്കേഷന്‍ അല്ല, മറിച്ച് പണം തട്ടിയെടുക്കാനായി ആ കക്ഷി വെറുതെ ടൈപ്പ് ചെയ്ത് അയച്ച മെസേജ് ആയി അയച്ചതാണെന്ന് ബോധ്യമായത്,’ ആര്യ പറയുന്നു. സമാനമായ രീതിയില്‍ ഒരു മെസേജ് തിരികെ അയച്ചതോടെ തട്ടിപ്പുകാര്‍ സ്ഥലം കാലിയാക്കി. അവര്‍ പണം തിരിച്ചയക്കാന്‍ നിര്‍ബന്ധിക്കുന്നുണ്ടായിരുന്നെന്നും ഗൂഗിള്‍ പേ തക്കസമയത്ത് അലര്‍ട്ട് മെസേജ് തന്നിരുന്നില്ല എങ്കില്‍ 10000 തിരിച്ച് അയച്ചു കൊടുക്കുമായിരുന്നെന്നും ആര്യ പറഞ്ഞു.

Film News

മമ്മൂട്ടി ചിത്രത്തിനായി കള്ളനോട്ടടിച്ച കലാസംവിധായകൻ.

Published

on

By

മലയാള സിനിമയിലെ മെഗാസ്റ്റാർ മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി വിനയൻ സംവിധാനം ചെയ്ത 2001 ൽ പുറത്തിറങ്ങിയ ചിത്രമാണ് രാക്ഷസരാജാവ്. മമ്മൂട്ടി, ദിലീപ്, കലാഭവന്‍ മണി, കൊച്ചിന്‍ ഹനീഫ, സായികുമാര്‍ തുടങ്ങി നിരവധി താരമൂല്യം ഉള്ള നടൻമാർ അണിനിരന്ന ചിത്രമാണ് രാക്ഷസരാജാവ്. ഓണ വിരുന്നായി എത്തിയ ചിത്രം ബിഗ്ഗ് സ്‌ക്രീനിൽ വൻ വിജയമാണ് കൈവരിച്ചത്.

ഇപ്പോഴിതാ സിനിമയുടെ കലാസംവിധായകനായ എം ബാവ സിനിമയിലെ അറിയാകഥ തുറന്ന് പറയുകയാണി സഫാരി ചാനലിന് നൽകിയ അഭിമുഖത്തിലാണ് എം ബാവയുടെ വെളിപ്പെടുത്തൽ. സിനിമയുടെ ചിത്രീകരണത്തിനായി സെറ്റിട്ടതിനെ കുറിച്ചാണ് അദ്ദേഹം പറയുന്നത്. സിനിമയില്‍ കാണിച്ചിരിക്കുന്ന കറന്‍സി കണ്ടെത്തിയതിനെ കുറിച്ചും അത് സൂക്ഷിച്ച്‌ കൈകാര്യം ചെയ്തതിനെ കുറിച്ചുമൊക്കെ സിനിമയുടെ ഓര്‍മ പങ്കുവെച്ച്‌ കൊണ്ട് എം ബാവ പറയുന്നു.

സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് മുതൽ നോട്ടിനായി തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ ഇത്ര അധികം നോട്ടുകൾ ആരും തന്നെ തന്ന് സഹായിച്ചിരുന്നില്ല. പൊതുവെ കളർ ചെയ്‌ത നോട്ടുകളാണ് സിനിമക്കായി ഉപയോഗിക്കുന്നത്. എന്നാൽ ഈ രീതിയിൽ ഉള്ള നോട്ടുകൾ ഉപയോഗിക്കാൻ സംവിധായകൻ വിനയൻ സമ്മതിച്ചില്ല. പിന്നീട് നോട്ടുകൾ അച്ചടിക്കാം എന്ന രീതിയിലേക്ക് എത്തുകയായിരുന്നു. പിന്നീട് നിര്‍മ്മാതാവ് സര്‍ഗം കബീറിന്റെ സുഹൃത്തിന്റെ പ്രെസ്സിൽ പ്രിന്റ് ചെയ്യുകയായിരുന്നു. ഇതിനായി സ്‌ക്യൂരിറ്റി ഗഡിനെ വരെ നിർത്തേണ്ടി വന്നു. ഈ നോട്ടുകൾ പുറത്തു പോയിരുന്നേൽ സംവിധായകനും, ഞാനും, നിർമ്മാതാവും ഉൾപ്പെടെ എല്ലാരും അകത്ത് പോയിരുന്നേനെ എന്നും എം ബാവ പറഞ്ഞു.

Continue Reading

Recent Updates

Trending