ആരാധകർക്ക് നൽകിയ സർപ്രൈസ്‌ എന്നപോലെ ആണ് നടി അർച്ചന സുശീലന്റെ രണ്ടാം വിവാഹ വാർത്ത പുറത്ത് വന്നത്. അതിന് പിന്നാലെ അർച്ചനയുടെ ചേട്ടൻ രോഹിത്ത് സുശീലന്റെ വിവാഹ വാർത്തയും പുറത്ത് വന്നു. ഒരു കുടുംബത്തിൽ ചേട്ടന്റെയും അനിയന്റെയും രണ്ടാം വിവാഹം ഒരു ദിവസം നടന്നു എന്നതിനപ്പുറം മറ്റൊരു കാര്യം കൂടിയാണ്. ഈ വിവാഹത്തെ ശ്രദ്ധയമാക്കിയത്. നടിയും അവതാരകയുമായ ആര്യയുടെ മുന ഭർത്താവ് ആണ് അർച്ചനയുടെ ചേട്ടൻ രോഹിത്ത് എന്നായിരുന്നു ഈ വിവാഹത്തെ ശ്രദ്ധയമാക്കിയത്.

രോഹിത് സോഷ്യൽ മീഡിയയിലൂടെ പങ്ക് വെച്ച ചിത്രങ്ങളിലൂടെ ആരാധകർ അറിഞ്ഞു. പ്രിയതമയുടെ മുഖം വ്യക്തമല്ലാത്ത ചിത്രം അടക്കം പങ്ക് വെച്ചതോടെ ഇതും വാർത്തയായി. പിന്നാലെ ആദ്യ ഭർത്താവിന്റെ വിവാഹത്തിന് ആശംസ അറിയിച്ച് ആര്യയും എത്തി. ബാംഗ്ളൂർ സ്വതേഷിയായ അർപ്പിതയെ ആണ് രോഹിത്ത് വിവാഹം കഴിച്ചത്. ഇപ്പോൾ ഇതാ അർപ്പിതയുടെ മുഖം വ്യക്തമാക്കുന്ന ചിത്രം പങ്ക് വെച്ചിരിക്കുകയാണ് രോഹിത്ത്. സ്കൂളിൽ പഠിക്കുന്ന കാലത്തെ പ്രണയത്തിനൊടുവിൽ 2008 ആണ് രോഹിതും ആര്യയും വിവാഹിതരായത്. പിന്നീട് ഇരുവർക്കും റോയ എന്ന മകളും ജനിച്ചു.

എന്നാൽ പത്ത് വർഷത്തോളം നീണ്ട ദാമ്പത്യം 2018 ൽ ഇരുവരും അവസാനിപ്പിക്കുകയായിരുന്നു. ഭർത്താവുമായി വേർപിരിഞ്ഞതോടെ മകളുടെ കൂടെ മാറി താമസിക്കുകയായിരുന്നു ആര്യ. ഇപ്പോഴും മുൻ ഭർത്താവുമായി അടുത്ത സൗഹൃദം ഉണ്ടെന്നും ഏതൊരു ആവശ്യത്തിനും വിളിക്കാൻ പറ്റുന്ന സൗഹൃദം ആണെന്നും ആര്യ പറഞ്ഞിരുന്നു. മകൾ രണ്ടാളുടെയും കൂടെയാണ് ജീവിക്കുന്നതെന്നും ആ അവകാശം രണ്ടാൾക്കും ഉള്ളതായിട്ടും എല്ലാം ആര്യ വെളിപ്പെടുത്തിയിരുന്നു.