അവതാരകയായും നടിയായും മലയാളികളുടെ പ്രിയങ്കരിയായ താരമാണ് അശ്വതി ശ്രീകാന്ത്. കോമഡി സൂപ്പര്‍നൈറ്റ്‌സ് എന്ന പരിപാടിയിലൂടെ വന്ന അശ്വതി തുടര്‍ന്ന് മലയാളത്തിലെ മുന്‍നിര അവതാരികമാരില്‍ ഒരാളായി മാറി. റിയാലിറ്റി ഷോകളും സ്‌റ്റേജ് പരിപാടികളുമെല്ലാം അവതരിപ്പിച്ച ശേഷമാണ് അഭിനയ രംഗത്തേക്കും നടി വന്നത്. ആര്‍ജെ മാത്തുകുട്ടി സംവിധാനം ചെയ്ത കുഞ്ഞെല്‍ദോ എന്ന ചിത്രത്തിലൂടെയായിരുന്നു അശ്വതിയുടെ സിനിമാ അരങ്ങേറ്റം. തുടര്‍ന്ന് ഫ്‌ളവേഴ്‌സ് ടിവിയിലെ ചക്കപ്പഴം പരമ്പരയിലും പ്രധാന വേഷത്തില്‍ അശ്വതി ശ്രീകാന്ത് എത്തി.

കഴിഞ്ഞ ദിവസം താരം പങ്കുവെച്ച ഒരു ചിത്രത്തിന് നേരെ ഒരു വ്യക്തി മോശമായി കമന്റ് ഇട്ടിരുന്നു, ഇതിനെതിരെ പ്രതികരണവുമായി അശ്വതി എത്തി.
ഇപ്പോൾ താരം പങ്കുവെച്ച ഒരു പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്, ആ കമെന്റിനെ കുറിച്ച് ചോദിച്ച് പലരും എത്തി, അവരോടെല്ലാം എനിക്ക് പറയാൻ ഈ ഒരു മറുപടിയെ ഉള്ളു എന്ന് പറഞ്ഞാണ് താരം പോസ്റ്റ് പങ്കുവെച്ചത്. പ്രതികരണം അറിയാനും ഇന്റർവ്യൂ എടുക്കാനും ഒക്കെ ഒരുപാട് പേർ പല മാധ്യമങ്ങളെ പ്രതിനിധീകരിച്ച് നിരന്തരം വിളിക്കുന്നുണ്ട്. പ്രതികരണം ഒരാളോട് മാത്രം ആയിരുന്നു.

അത് ആ മൂന്നു വരിയിൽ തീർന്നതുമാണ്. മാതൃത്വത്തിന്റെ റൊമാന്റിസൈസേഷൻ ഉദ്ദേശിച്ചോ പൊളിറ്റിക്കൽ കറക്റ്റൻസ് നോക്കിയോ ഒന്നുമല്ല അത് പറഞ്ഞത്. ചിലപ്പോഴൊക്കെ നമ്മൾ ബുദ്ധി കൊണ്ടാവില്ല, ഹൃദയം കൊണ്ടാവും സംസാരിച്ച് പോവുക. ഇനി കൂടുതൽ ഒന്നും പറയാനില്ല. അത് ചോദിച്ച് ആരും വിളിക്കണമെന്നില്ല പിന്നെ സൂം ചെയ്ത് എഡിറ്റ് ചെയ്ത ചിത്രങ്ങളുമായി ന്യായീകരത്തിന് ഇറങ്ങിയാൽ മറുപടി ഇനി ലീഗൽ ആയിട്ടാവും എന്ന് കൂടി പറഞ്ഞോട്ടെ മനസ്സമാധാനം ഈ സമയത്ത് എനിക്കും ഉള്ളിലുള്ള ആളിനും വളരെ വലുതാണ്അ തുകൊണ്ട് ഫേസ്ബുക്കിന് ചെറിയ ബ്രേക്ക്. സ്നേഹത്തിന്, സപ്പോർട്ടിന് എല്ലാവർക്കും നന്ദി