മിനിസ്ക്രീൻ രംഗത്തു അവതാരക ആയി പ്രേക്ഷക ശ്രെധ പിടിച്ചു പറ്റിയ ഒരു താരം ആണ് അശ്വതി ശ്രീകാന്ത്, ഇപോൾ താരം തന്റെ യു ട്യൂബ് ചാനലിലൂടെ പറഞ്ഞ വാചകങ്ങൾ ആണ് കൂടുതൽ ശ്രെധ ആകുന്നത്. താൻ വിവാഹത്തിന് ശേഷമാണ് ദുബായിൽ ഒറ്റക്ക് ജോലിക്ക് പോയത്. അവിടു ചെന്നതിനു ശേഷമാണ് ഭർത്താവ് ശ്രീകാന്തിനെ ജോലിക്കു വേണ്ടി അവിടേക്ക് വിളിപ്പിച്ചത്, വിവാഹത്തിന് മുൻപ് ശ്രീ യു കെ യിൽ ആയിരുന്നു.

ആദ്യകുട്ടി ഉണ്ടാകുന്നത് അവിടെ വെച്ചായിരുന്നു,അന്ന് ശ്രീയുടെ ‘അമ്മ കൂടെ ഉണ്ടായിരിന്നു, കുറെ വര്ഷത്തിനു ശേഷമാണ് ഞങ്ങൾ വിവാഹം കഴിച്ചത്. വിവാഹത്തിന് ശേഷമാണ് ഒരു തിരിച്ചറിവ് ഉണ്ടയത്, പ്രണയം പോലെ അല്ല പിന്നീടുള്ള വിവാഹ ജീവിതമെന്നു. പ്രണയം എന്റെ വീട്ടിൽ തിരിച്ചറിഞ്ഞപ്പോൾ ഒരുപാടു പ്രശ്നങ്ങൾ ആയിരുന്നു, താൻ ആത്മഹത്യക്ക് വരെ ശ്രമിച്ചിരുന്നു അശ്വതി പറയുന്നു.

ഈ ഒരു കാര്യവും ബന്ധപെട്ടു അമ്മയുമായി ഞാൻ കുറച്ചു ഉടക്കിൽ ആയി, അമ്മ ഇമോഷണലായി ഞാൻ അമ്മയെ ചതിച്ചു എന്ന് വരെ പറഞ്ഞു, എനിക്ക് ജീവിതത്തിൽ മനസിലായ കാര്യം പ്രണയം പോലെ അല്ല വിവാഹ ശേഷമുള്ള ജീവിതം, എന്നാൽ വിവാഹം കഴിഞ്ഞതിനു ശേഷം ഇപ്പോൾ ശ്രീ അമ്മയുടയും അച്ഛന്റെയും പ്രിയപ്പെട്ട മരുമകൻ തന്നെയാണ്, അല്ല മകൻ എന്ന് പറയുന്നതാകും ശരി, , അതുപോലെയാണ് ശ്രീയുടെ വീട്ടിലും ഞാൻ മകൾ ആണ്, പ്രണയ വിവാഹങ്ങൾ പല മാതാപിതാക്കൾക്കും ഉൾകൊള്ളാൻ കഴിയുന്ന ഒന്നല്ല, എന്നാൽ അതൊരു ബാലൻസ് പോലെ സുരക്ഷിതമായി കൊണ്ടുപോയാൽ ഓക്കേ ആകും അശ്വതി പറയുന്നു.