അഭീഷ്ട്ട വരദായിനിയായ ആറ്റുകാൽ അമ്മയുടെ അനുഗ്രഹം തേടി ഇന്ന് ഭക്തർ വീടുകളിൽ പൊങ്കല അർപ്പിച്ചു. കുംഭ മാസത്തിലെ പൂരം നാളും, പൗര്ണമിയും ഒത്തുചേർന്ന ഒൻപതാം ഉത്സവ ദിവസമായ വ്യാഴാഴ്ച രാവിലെ 10.20 ന് ശുദ്ധ പുണ്യാഹത്തോടെയാണ് പൊങ്കാലയുടെ ചടങ്ങുകൾ ആരംഭിച്ചത്.വർഷങ്ങൾകൊണ്ട് ആറ്റുകാൽ അമ്മയുടെ അനുഗ്രഹത്തിനായി പൊങ്കാല സമർപ്പിച്ചിട്ടുള്ള നായികയാണ് ചിപ്പി. കൊറോണ വില്ലനായി എത്തിയപ്പോളെല്ലാം തന്റെ വീട്ടിൽ തന്നെയാണ് മുടക്കാതെ പൊങ്കാല അമ്മക്ക് വേണ്ടി സമർപ്പിക്കുന്നത്.

കഴിഞ്ഞ വര്ഷത്തെ പോലെ തന്നെതാരം ഈ കൊല്ലവുംപതിവ് തെറ്റിക്കാതെ ചിപ്പയെ പൊങ്കാല ഇടുന്നതു പ്രേക്ഷകർക്ക്‌ കാണാൻ കഴിയും. അമ്മക്കൊപ്പം ആണ് താരം ഈ കൊല്ലവും അമ്മക്ക് പൊങ്കാല സമർപ്പിക്കുന്നത്.ഇപ്പോൾ താരം ഏഷ്യാനെറ്റ് സംപ്രഷണം ചെയ്യുന്ന സ്വാന്തനം എന്ന സീരിയലിൽ ആണ്. അഭിനയത്തിന് പുറമെ പ്രൊഡ്യൂസർ കൂടിയാണ് ഈ പ്രിയ നടി ഇപ്പോൾ. ഒരു ഇടവേളയ്ക്കു ശേഷം ശക്തമായ ഒരു കഥാപാത്രമായി ചിപ്പി തിരിച്ചെത്തിയിരിക്കുകയാണ് സാന്ത്വനംഎന്ന സീരിയലിലൂടെ. സംപ്രേക്ഷണം തുടങ്ങി മാസങ്ങൾ കൊണ്ടുതന്നെ ടിആർപ്പി ചാർട്ടുകളിൽ ഒന്നാം സ്ഥാനത്തു വരെ എത്തിയ ഈ സീരിയലിനു പ്രേക്ഷകർക്കിടയിൽ മികച്ച പ്രതികരണമാണ്.

സ്വാന്തനം കുടുമ്ബത്തിലെ ദേവി എന്ന കഥാപത്രത്തെയാണ് ചിപ്പി അവതരിപ്പിക്കുന്നത്. ആറ്റുകാൽ അമ്മയുടെ ഐശ്വരിവും ,അനുഗ്രഹവും ചിപ്പിയുടെ കുടുംബത്തിനും, ചിപ്പിയുടെ ദേവി എന്ന കഥാപത്രത്തിനും ഒപ്പം സ്വാന്തനം കുടുംബത്തിന് ഉണ്ടാകട്ടെ എന്ന് പ്രേക്ഷകർ ആഗ്രഹിക്കുന്നുണ്ട്.