മലയാള സിനിമയിലെ താര ദമ്പതികൾ ആണ് വാണി വിശ്വനാഥും, ബാബുരാജു൦ . ‘കൂദാശ’എന്ന സിനിമക്കെതിരെ ഉയർന്ന പരാതി തെറ്റാണെന്നും . ഈ കേസിൽ തന്റെ ഭാര്യ വാണിയെ കൂടി ഉൾപ്പെടുത്തുകയാണെങ്കിൽ താൻ മാനനഷ്ടത്തിന് കേസ് നൽകുമെന്നും ബാബുരാജ് പറയുന്നു. കൂദാശ എന്ന ചിത്രത്തിന്  വേണ്ടി താൻ  ഒരിക്കലും പ്രതിഫലമോ മറ്റു ചിലവുകളോ നടത്തിയിട്ടില്ല  എന്നും നടൻ പറയുന്നു.  മൂന്നുകോടി രൂപ പറ്റിച്ചു എന്ന് പറഞ്ഞുകൊണ്ടാണ് ഇരുവരുടയും പേരിൽ തിരുവല്ലമല സ്വദേശി  റിയാസ കേസ് നല്കിയിരിക്കുന്നത്, എന്നാൽ ഈ പരാതിയെ തീർത്തും വിമർശിക്കുകയാണ് നടൻ ബാബുരാജ്.

തനറെ റിസോർട്ടിന്റെ അക്കൗണ്ട് വഴി 80 ലക്ഷം രൂപയാണ് തനിക്കു ലഭിച്ചത് അതും ഷൂട്ടിങ്ങിന്റെ ആവശ്യത്തിനായി, ഈ കേസിലേക്ക് വാണി  വിശ്വനാഥിനെ വെറുതെ വലിച്ചിഴക്കരുതെന്നും, ഈ കൊടുത്ത കള്ളക്കേസിനെതിരെ പരാതി നൽകുമെന്നും നടൻ പറയുന്നു. എന്നാൽ ഈ ചിത്രത്തിന് ചിലവായതു 1 കോടി രൂപയാണ് ആ കാര്യം  ചിത്രത്തിന്റെ സംവിധായകനോട് ചോദിച്ചാൽ അറിയാമെന്നും, തന്റെ കൈയിൽ നിന്നും ബാക്കി പണം ചിലവായിട്ടുണ്ടെന്നും നടൻ പറയുന്നു ,ആവശ്യമില്ലാത്ത കാര്യത്തിനാണ്  വാണിയെ വലിച്ചിഴ്ച്ചു കേസിൽ ഉൾപ്പെടുത്തിയതെന്നും  താരം പ്രതികരിക്കുന്നു.

ഈ ചിത്രത്തിലുള്ളവരും തനിക്കെതിരെ പ്രവർത്തിച്ചിട്ടുണ്ടെന്നും താരം പറയുന്നു ഈ കേസ് വെറുമൊരു കള്ളക്കേസാണ്, എന്നെ ഭീഷണിപ്പെടുത്തി എന്നുപറഞ്ഞുകൊണ്ടു ഞാൻ ആലുവപോലീസ് സ്റ്റേഷനിൽ ഒരു പരാതി നൽകിയിട്ടുണ്ടെന്നും അവരെ പോലീസ് വിളിപ്പിച്ചിട്ടുണ്ടെന്നും താരം പറയുന്നു. എന്നാൽ അവർ അന്ന് പോലീസ് സ്റ്റേഷനിൽ എത്താതെ ഇപ്പോൾ എനിക്കെതിരെ പാലക്കാട് പോലീസ് സ്റ്റേഷനിൽ കേസ് കൊടുത്തിരിക്കുകയാണ്. ഇവർക്കു എന്നെ പെണ്ണുകേസിൽ ഉൾപെടുത്താൻ കഴിയാത്തതുകൊണ്ടാണ് ഇങ്ങെനെ ഒരു കള്ളക്കേസ് നല്കിയിരിക്കുന്നത്. എന്തായലും ഇതിനെതിരെ കേസ് കൊടുകയാണ് ഞാൻ, ഇനിയും എന്ത് സംഭവിച്ചാലും ഞാൻ ഉറച്ചുനിൽക്കുയാണ് , എന്തായലും ഈ പരാതിക്കെതിരെ ഞാൻ പരാതി നൽകിയിട്ടുണ്ട് നടൻ പറയുന്നു.