മയക്കുമരുന്ന് ഉപയോഗിച്ച് സിനിമാ ലൊക്കേഷനില്‍ വരുന്ന ചില നടന്മാർ ഉണ്ടന്നും . ശരിക്കും ഇത് സിനിമാ ലൊക്കേഷനില്‍ പരസ്യമായി നടക്കുന്ന കാര്യമാണെന്ന് പറയുകയാണ് നടന്‍ ബാബുരാജ്, ലഹരി മരുന്നുകള്‍ വ്യാപകമായി ഉപയോഗിക്കുന്നവരുടെ ലിസ്റ്റ് അമ്മയുടെ കൈയ്യിലും പോലീസിന്റെ കൈയ്യിലുമുണ്ട് , സിനിമാ മേഖലയിലെ മയക്കു മരുന്ന് അടക്കമുള്ള ലഹരി ഉത്പന്നങ്ങളുടെ ഉപയോഗം കൂടിയിരിക്കുകയാണ്,പിടിക്കപ്പെടുന്നവര്‍ ഇത് ആര്‍ക്ക് വേണ്ടിയാണ് കൊണ്ട് പോകുന്നതെന്ന് വരെ പറയുന്നുണ്ട് ബാബു രാജ് പറയുന്നു

അങ്ങനെ ഒരിക്കല്‍ പിടിക്കപ്പെട്ടയാള്‍ മൊഴി കൊടുത്തത് അനുസരിച്ച് എക്‌സൈസ് സംഘം ചെന്ന് എത്തിയത് വലിയൊരു നടന്റെ വണ്ടിയുടെ പിന്നാലെയായിരുന്നു. ആ വണ്ടി നിര്‍ത്തി പരിശോധിച്ചിരുന്നെങ്കില്‍ മലയാള ഇന്‍ഡസ്ട്രി അന്ന് തീരുമായിരുന്നു എന്നും ബാബുരാജ് പറയുന്നു,അന്നും ഇന്നും ഇത് സിനിമ മേഖലയിൽ ഉണ്ട്, അന്നൊക്കെ ഇതിനൊക്കെ ഒരു മറ ഉണ്ടായിരുന്നു, എന്നാൽ ഇന്നങ്ങനെ ഇല്ല, രു വ്യക്തിയ്ക്ക് ഇതൊക്കെ ഉപയോഗിക്കാം. അതായാളുടെ സ്വന്തം ഇഷ്ടത്തിനാണ്. എന്നാലത് ജോലി സ്ഥലത്ത് ഉപയോഗിക്കുമ്പോഴാണ് കുഴപ്പം വരുന്നത്.

ജോലി കഴിഞ്ഞ് പോയിട്ട് ഇഷ്ടമുള്ളത് പോലെ ഉപയോഗിക്കാം. ഇവിടെ നിയമത്തിന് എതിരാണെങ്കിലും പല രാജ്യങ്ങളിലും മയക്കു മരുന്നുകള്‍ ഉപയോഗിക്കാം. ജോലി സ്ഥലത്ത് ചെയ്യാതിരിക്കുക. പിന്നെ വിളിക്കുമ്പോള്‍ ഫോണ്‍ എടുക്കണം. ഇതാണ് ഞങ്ങളെല്ലാവരും പറയുന്നത് എന്നും നടൻ പറയുന്നു.