ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംവിധായകൻ എന്ന് അറിയപ്പെടുന്ന ആളാണ് ശങ്കർ, അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തെ കുറിച്ച് ഇപ്പോൾ നടനും ,സിനിമാ നിരൂപകനുമായ ബയിൽവാൻ രം​ഗനാഥൻ വെളിപ്പെടുത്തുന്നത്, രണ്ട് പെൺമക്കളും ഒരു മകനുമാണ് ശങ്കറിന് ഉള്ളത്. അതിൽ ഇളയ മകൾ അതിഥി ശങ്കർ  മാത്രമാണ് സിനിമയിലേക്ക് എത്തിയത്. അതിഥി ഒരു ഡോക്ടർ കൂടിയാണ്. അതുപോലെ ശങ്കറിന്റെ മൂത്തമകൾ ഐശ്വര്യയും ഡോക്ടറാണ്,ഇപ്പോൾ ഐശ്വര്യയുടെ രണ്ടാം വിവാഹം നടക്കുകയാണ്, ശങ്കറിന്റെ അസിസ്റ്റന്റ് ഡയറക്ടറായ തരുൺ കാർത്തിക് ആണ് ഐഷ്വര്യയെ വിവാഹം കഴിക്കുന്നത്

ക്രിക്കറ്റ് താരം രോഹിത്തുമായിട്ടായിരുന്നു ഐശ്വര്യയുടെ ആദ്യ വിവാഹം.എന്നാല്‍ ക്രിക്കറ്റ് കോച്ച് താമരൈ കണ്ണനെതിരെ പതിനാറുകാരി രംഗത്തെത്തിയത് വലിയ വിവാദമായിരുന്നു. സംഭവത്തില്‍ രോഹിത്തിന്റെ പേരും ഉയര്‍ന്നുകേട്ടിരുന്നു. പിന്നാലെ സംവിധായകന്‍ ശങ്കര്‍ ഇവര്‍ക്കായി ഒരുക്കിയ വമ്പന്‍ വിവാഹ റിസപ്ഷന്‍ പിന്‍വലിക്കുകയും ചെയ്തു.അതേസമയം താൻ പ്രതീക്ഷിച്ചത് പോലെ തന്റെ പെൺമക്കളുടെ ജീവിതം മുന്നോട്ട് പോകാത്തത് ശങ്കറിൽ നിരാശയുണ്ടാക്കിയിട്ടുണ്ടെന്നും അതുകൊണ്ടാണ് ‘ഇന്ത്യൻ 2′, ​’ഗെയിം ചെയ്ഞ്ചർ’ പോലുള്ള സിനിമകൾ പൂർത്തിയാക്കാൻ പോലും ശങ്കറിന് ഇത്രയും നാളുകളായിട്ടും സാധിക്കാത്തതെന്നുമാണ് ബയിൽ വാൻ പറയുന്നത്

പണവും സ്വത്തും മാത്രം  നോക്കിയാണ് രോ​ഹിത്തെന്ന ക്രിക്കറ്ററെ കൊണ്ട് മകൾ ഐശ്വര്യയെ ശങ്കർ വിവാഹം കഴിപ്പിച്ചത്. പക്ഷെ രോ​ഹിത്തിന്റെ സ്വഭാവദൂഷ്യം കൊണ്ടാണ് ഐശ്വര്യ ബന്ധം വേർപ്പെടുത്തിയത്. മൂത്ത മകളുടെ ജീവിതം തകർന്നത് ശങ്കറിന് വലിയ രീതിയിൽ   മാനസികമായി സങ്കടം  ഉണ്ടാക്കിയിട്ടുണ്ട്. അതിനിടയിലാണ് ഇളയ  മകൾ അദിതി ശങ്കർ വാക്ക് നിഷേധിച്ച് സമ്മതം ഇല്ലാതെ സിനിമയിൽ അഭിനയിച്ച് തുടങ്ങിയത്. അതിഥി,ഇതൊക്കെ ശങ്കറിനെ അതൃപ്തിയാണ്