Connect with us

Film News

റൊമാന്റിക് ചിത്രങ്ങളുമായി അരുണും ഭാമയും, മകൾ എവിടെ എന്ന് ആരാധകർ

Published

on

നിവേദ്യം എന്ന സിനിമയിൽ കൂടി മലയാള സിനിമയിലേക്ക് എത്തിയ താര സുന്ദരിയാണ് ഭാമ , വലിയ ഉണ്ട കണ്ണുകളും നാടൻ  സൗന്ദ്യര്യം ആണ് ഭാമയുടെ പ്രത്യേകത. തുടക്കത്തിൽ നിറ  സാന്നിദ്യമായി നിന്നിരുന്നെങ്കിലും പിന്നീട് സിനിമയിൽ നിന്നും ഭാമ അപ്രത്യക്ഷം ആയി.  ചങ്ങനാശ്ശേരി സ്വദേശി അരുണുമായുള്ള  ഭാമയുടെ വിവാഹം സോഷ്യൽ  മീഡിയിൽ ആഘോഷമായിരുന്നു, കോട്ടയത്ത് വെച്ച് ആയിരുന്നു ഭാമയുടെ വിവാഹം നടന്നത്, വളരെ എറെ  ആഘോഷ പൂർവം നടന്ന വിവാഹത്തിനതിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. കോട്ടയത്ത് നിന്ന് നടത്തിയ വിവാഹശേഷം കൊച്ചിയില്‍ വിവാഹ റിസ്പഷനും ഒരുക്കിയിരുന്നു.

മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, കാവ്യ മാധവന്‍ തുടങ്ങി വമ്ബന്‍ താരങ്ങള്‍ അതില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ജനുവരിയില്‍ നിറയെ താരവിവാഹങ്ങളായിരുന്നു. അതില്‍ ദിവസങ്ങളോളം വാര്‍ത്തകളില്‍ നിറഞ്ഞത് ഭാമയുടെ വിവാഹ വിശേഷങ്ങളാണ്. അടുത്തിടെ ആയിരുന്നു താരം അമ്മയാകാൻ പോകുന്നു എന്ന വാർത്ത വന്നത്, എന്നാൽ ഇതിനോട് താരം പ്രതികരിച്ചിരുന്നില്ല,  മകൾ ജനിച്ച ശേഷമാണ് ഇരുവരും ഈ വാർത്ത ആരാധകരെ അറിയിച്ചത്, ഇതുവരെ ഭാമ മകളുടെ വിശേഷങ്ങൾ ഒന്നും ആരാധകരെ അറിയിച്ചിട്ടില്ല.  വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ് ഭാമ. 2020 ജനുവരിയിൽ ആയിരുന്നു ഭാമയുടേയും അരുണിന്റേയും വിവാഹം.  സിനിമയിൽ അധികം സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ നടി സജീവമാണ്.

താരത്തിന്റെ ഫോട്ടോഷൂട്ടുകളെല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലാണ്.മകളുടെ ജനനത്തിന് ശേഷം വീണ്ടും സജീവമായിരിക്കുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടിയുടേയും ഭർത്താവ് അരുണിന്റേയും ഫോട്ടോഷൂട്ടാണ് . ഇൻസ്റ്റഗ്രാം പേജിലൂടെയാണ് താരദമ്പതികളുടെ ചിത്രം പുറത്തു വന്നിരിക്കുന്നത്. ഭാമ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയായി ചിത്രം പങ്കുവെച്ചിട്ടുമുണ്ട്. റൊമാന്റിക് മൂഡിലുള്ള ഇവരുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട് . മികച്ച കമന്റുകളാണ് ലഭിക്കുന്നത്. സജിത്തും സുജിത്തും ചേർന്നാണ് ഭാമയെ ഒരുക്കിയത്. ഇരുവരും ചിത്രങ്ങൾ ഷെയർ ചെയ്തിട്ടുണ്ട്. റെജി ഭാസ്കർ ആണ് താരങ്ങളുടെ മനോഹരമായ ചിത്രങ്ങൾ പകർത്തിയത്. c

Film News

ആന്റണി പെരുമ്പവൂരിനെ പറ്റിച്ചു പൃഥ്വിരാജ്;ബ്രോഡാഡി പ്രമോ വീഡിയോ

Published

on

By

പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയുന്ന രണ്ടാമത്തെ ചിത്രമാണ് ബ്രോഡാഡി. നൂറു കോടി ക്ലബ്ബിൽ ചെയ്ത ലൂസിഫർ എന്ന ചിത്രആയിരുന്നു പൃഥ്വിയുടെ ഒന്നാമത്തെ ചിത്രം.ഒരുമാസ്സ് ചിത്രം ആയിരുന്നു ലൂസിഫർ എങ്കിൽ ബ്രോഡായി കമ്പ്ലീറ്റ് ഫാമിലി എന്റർടൈനർ ചിത്രം ആണ് .ഈ കോമഡി ചിത്രത്തിന്റെ സൂപർ ഹിറ്റായ ഫസ്റ്റലുക്ക് പോസ്റ്റർ ആരാധകരെ രസിപ്പിച്ചതുപോലെ അടിപൊളി ടീസറും പുറത്തു വന്നു .ഒരു പക്കാ ഫൺ മൂവിയാണ് എന്ന് സൂചന തരുന്നു ചിത്രത്തിന്റെ ടീസറും.

സിനിമയിലെ പുതിയ ഗാനം പുറത്തിറങ്ങിയതോടു ആ ഗാനം പ്രേഷകരുടെ ഇഷ്ട്ടഗാനം ആയി തീർന്നു. ദീപക് ദേവ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന പറയാതെ വന്നെൻ എന്ന ഗാനം ആലപിച്ചിരിക്കുന്നത് എം ജി ശ്രീകുമാറും വിനീത് ശ്രീനിവാസനും ചേർന്നാണ്. ലാലേട്ടന് വേണ്ടി എം ജി ശ്രീകുമാർ വീണ്ടും പാടുന്നുവെന്ന പ്രത്യേകത കൂടി ഈ ഗാനത്തിനുണ്ട്. ശ്രീകുമാർ മേനോന്റെ മകൾ ലക്ഷ്‌മി ശ്രീകുമാറാണ് വരികൾ രചിച്ചിരിക്കുന്നത്.ഇപ്പോൾ നിർമാതാവ് ആന്റണി പെരുമ്പാവൂരിനു പോലീസ് വേഷം ഓഫർചെയ്യ്തു കൊണ്ട് ബ്രോ ഡാഡി ഷൂട്ട് പ്ലാൻ ചെയ്യുന്ന ചിത്രത്തിന്റെ പ്രൊമോ പുറത്തിറങ്ങിയിരിക്കുകയാണ്. രസകരമായപ്രോമോയും തയ്യാറക്കിയത്.

ബ്രോഡായിയെ കുറിച്ച് നടൻ പൃഥ്വിരാജ് പറഞ്ഞത് ഇത് ഒരു കുഞ്ഞു സിനിമയാണ് ,ദീപക്‌ദേവും പൃഥ്വിയും തമ്മിലുള്ള അഭിമുഖത്തിലാണ് താരം ഇത് പറഞ്ഞത്.ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാര്‍ റിലീസ് ആയി നേരിട്ട് ഒടിടിയില്‍ റിലീസ് ചെയ്യുന്ന ചിത്രം ജനുവരി 26നാണ് പുറത്തിറങ്ങുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രം നവാഗതരായ ശ്രീജിത്ത്, ബിബിന്‍ എന്നിവര്‍ ചേര്‍ന്നാണ് രചിച്ചിരിക്കുന്നത. ജോൺ കാറ്റാടി ആയി  ഈശോ കാറ്റാടിയായും മോഹൻലാലും ,പൃഥ്വി രാജു അച്ഛനും ,മകനുമായി അഭിനയിക്കുന്ന സിനിമയാണ് ബ്രോഡാഡി.

 

Continue Reading

Latest News

Trending