മലയാളി പ്രേഷകരുടെ പ്രിയ താരങ്ങളിൽ ഒരാളാണ് ഭാവന. സംവിധായകൻ കമലിന്റെ നമ്മൾ എന്ന ചിത്രത്തിൽ  ആണ് താരം ആദ്യമായി സിനിമയിലേക്ക് എത്തുന്നത്. പിന്നീട്  ഭാവന നിരവധി സിനിമകളിൽ അഭിനയിച്ചു. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യയൻ സിനിമകളിലും ഭാവന അഭിനയിച്ചു കഴിഞ്ഞു. എന്നാൽ താരത്തിന് കൂടുതൽ  അംഗീകാരം ലഭിച്ചത് കന്നഡ സിനിമകളിൽ നിന്നുമായിരുന്നു. പൂനിത് നായകനായ ജാക്കി എന്ന സിനിമയിൽ  താരം മികച്ച പ്രകടനം ആണ് കാഴ്ചവെച്ചത്. കന്നഡസിനിമ  നിർമ്മാതാവായ നവീനും ,ഭാവനയും തമ്മിലുള്ള വിവാഹം 20018ജനുവരി യിൽ ആണ്   നടന്നത്.

ഇരുവരും തങ്ങളുടെ വിവാഹ വാർഷികം ആഘോഷിച്ചിരുന്നു സോഷ്യൽ മീഡിയയിലൂടെ ആണ് താരങ്ങൾ ഈ സന്തോഷം അറിയിച്ചത്. നിരവധിപേർ ആശംസകൾ നേർന്നു രംഗത്തു എത്തിയിരുന്നു.നവീനൊപ്പമുള്ള ഫോട്ടോയും ഭാവന പങ്കു വെച്ചിട്ടുണ്ട്‌. കുറുമ്പ് നിറഞ്ഞക്യാപ്ഷനോട് ആണ്   ഭാവന വിവാഹ ആശംസകൾ നേർന്നത്. ‘നിങ്ങളുടെ ജീവിതകാലം മുഴുവൻ ഒരു പ്രത്യേക ആളിനെ ശല്യ൦  ചെയ്യാൻ വിവാഹം നിങ്ങളെ അനുവദിക്കുന്നു ‘എന്ന ക്യാപ്ഷനോടെ ആണ് എഴുതിയിരിക്കുന്നത്. വിവാഹം കഴിഞ്ഞു നാല് വര്ഷം കഴ്ഞ്ഞു വിശ്വസിക്കാൻ പോലും കഴിയുന്നില്ല എന്ന് ആരാധകർ. ഇരുവരും നീണ്ട പ്രണയത്തിനു ശേഷമാണ് വിവാഹം കഴിച്ചത്.

റോമിയോ എന്ന ചിത്രത്തിൽ ആണ് രണ്ടുപേരും പ്രണയത്തിൽ ആകുന്നതു. ചിത്രത്തിന്റെ നിർമാതാവ് നവീൻ ആയിരുന്നു. പ്രതിസന്ധി ഘട്ടത്തിൽ എല്ലാം തന്നെ എപ്പോളും നവീൻ കൂട്ടായിരുന്നു എന്ന ഭാവന പറയുന്ന. താരത്തിന്റെ അച്ഛൻ മരിക്കുന്ന സമയത്തു നവീൻ കൂടെ ഉണ്ടായിരുന്നു അതുപോലെ നവീന്റെ അമ്മ മരിക്കുന്ന സമയത്തു ഭാവന ആയിരന്നു കൂടെ എന്ന് ഇരുവരും ഒരു അഭിമുഖത്തിൽ പറഞ്ഞു. ഭജ്രംഗി ടു ആണ് ഭാവനയുടെ ഏറ്റവും ഒടുവിൽ എത്തിയ ചിത്രം.