നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിൽ തിരിച്ചെത്തുകയാണ് മലയാൡകളുടെ പ്രിയതാരം ഭാവന. ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിലൂടെയാണ് നടി മടങ്ങിയെത്തുന്നത്. ആദിൽ മൈമൂനത്ത് അഷ്‌റഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്നിൽ ഭാവനയ്‌ക്കൊപ്പം ഷറഫുദ്ദീനും പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.സിനിമയുടെ ചിത്രീകരണം പൂർത്തിയായി എന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്.ചിത്രത്തിന്‌റെ രചന നിർവഹിക്കുന്നതും ആദിൽ മൈമൂനത്ത് അഷ്‌റഫ് തന്നെയാണ്.റെനീഷ് അബ്ദുൾ ഖാദറാണ് ചിത്രം നിർമിക്കുന്നത്.

ഭദ്രൻ സംവിധാനം ചെയ്യുന്ന ‘ഇഒ’ എന്ന ചിത്രത്തിലും ഒരു പ്രധാന കഥാപാത്രമായി ഭാവന അഭിനയിക്കുന്നുണ്ട്.2017ൽ ഇറങ്ങിയ ആദം ജോണിലാണ് മലയാളത്തിൽ ഭാവന അവസാനമായി അഭിനയിച്ചത്.