ബിഗ്‌ബോസ് മലയാളം സീസൺ മൂന്ന് ഷോ നിർത്തി വെച്ചു, തമിഴ് നാട്ടിൽ ലോക്ക് ഡൌൺ തുടങ്ങിയതിനെ തുടർന്നാണ് തമിഴ് നാട് സർക്കാർ ഷോ നിർത്തി വെക്കാൻ പറഞ്ഞത്, തമിഴ്‌നാട്ടിൽ ലോക്ക്ഡൗൺ സർക്കാർ പ്രഖ്യാപിച്ചിട്ടും സുരക്ഷാ ക്രമീകരണങ്ങളുമായി ഷൂട്ടിംഗ് തുടർന്നു. എന്നാൽ ഇന്നലെ രാത്രി തമിഴ്‌നാട് പോലീസും ആരോഗ്യ പ്രവർത്തകരും ചെന്നൈയിലെ ഇവിപി ഫിലിം സിറ്റിയിലെ ബിഗ് ബോസ് സെറ്റിലേക്ക് പോയി ഷൂട്ടിംഗ് നിർത്തി സെറ്റ് മുദ്രവെക്കാൻ ആവശ്യപ്പെട്ടു.അതിനെ തുടർന്ന് മത്സരാർത്ഥികളെ ഹോട്ടലിലേക്ക് മാറ്റിയിരിക്കുകയാണ്.

കഴിഞ്ഞ രണ്ടു മൂന്ന് ദിവസമായി ബിഗ്  ബോസ് സെറ്റിലെ ആറോളം അണിയറ പ്രവർത്തകർക്ക് കോവിഡ് പോസിറ്റീവാണെന്ന വാർത്തകൾ ട്വിറ്റെർ അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാ ആഴ്ചയും മത്സരാർത്ഥികൾക്കും 200ലേറെ വരുന്ന അണിയറപ്രവർത്തകർക്കും കൃത്യമായ കോവിഡ് ടെസ്റ്റുകൾ നടത്തിയായിരുന്നു ഷോ മുന്നോട്ട് പോയികൊണ്ടിരുന്നത്.

ഷോ അതിന്റെ 95-ാം ദിവസത്തിലേക്ക് എത്തിനിൽക്കുമ്പോഴാണ് ഇത്തരമൊരു നീക്കം തമിഴ്‌നാട് സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്. കോവിഡ് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ രണ്ടാഴ്ച കൂടി നീട്ടിയ ഷോയുടെ ഫിനാലെ ജൂൺ ആറിന് നടത്താനായിരുന്നു ചാനലിന്റെ പ്ലാൻ. അതിനിടയിലാണ് അപ്രതീക്ഷിതമായ സംഭവവികാസങ്ങൾ ഉണ്ടായിരിക്കുന്നത്. എന്നാൽ ലോക്ക് ഡൌൺ അവസാനിപ്പിക്കുക ആണെങ്കിൽ വീണ്ടും ഷോ തുടങ്ങും എന്നാണ് അണിയറ പ്രവർത്തികർ അറിയിപ്പിച്ചിട്ടുള്ളത്