മമ്മൂട്ടി നായകനായ ചിത്രം സി ബി ഐ 5 ദി ബ്രെയിൻ എന്ന ചിത്രം പ്രേക്ഷകരിൽ യെത്തുകയാണ്. അഞ്ചാം വരവിന്റെ ചിത്രം മമ്മൂട്ടി സോഷ്യൽ മീഡിയയിലൂടെ പങ്കു വെച്ചിരിക്കുക്കയാണ്. സേതുരാമയ്യരു’ടെ നടപ്പും ഭാവവും അതേപോലെ തന്നെ മമ്മൂട്ടിയിലുണ്ടെന്ന് ഫോട്ടോയില്‍ നിന്ന് വ്യക്തമാകുന്നു. എസ്.എന്‍. സ്വാമിയുടെ തിരക്കഥയില്‍ കെ. മധു തന്നെയാണ് അഞ്ചാംവട്ടവും മമ്മൂട്ടിയുടെ സേതുരാമയ്യരെ വെള്ളിത്തിരയിലെത്തിക്കുന്നത്. സ്വര്‍ഗചിത്ര അപ്പച്ചനാണ് നിര്‍മാണം.മലയാളത്തിൽ നല്ല സിനിമകൾ സമ്മാനിച്ച സ്വര്ഗ്ഗ ചിത്രയുടെ മറ്റൊരു ബ്ലോക്ക് ബസ്റ്റർ ചിത്രമാണ് സി ബി ഐ  5  ദി ബ്രെയിൻ.


മമ്മൂട്ടിയോടൊപ്പം രഞ്ജി പണിക്കര്‍, സായ്കുമാര്‍, സൗബിന്‍ ഷാഹിര്‍,മുകേഷ്, അനൂപ് മേനോന്‍,ദിലീഷ് പോത്തന്‍, രമേശ് പിഷാരടി, പ്രതാപ് പോത്തന്‍, സന്തോഷ് കീഴാറ്റൂര്‍,അസീസ് നെടുമങ്ങാട്, ഹരീഷ് രാജു,ഇടവേള ബാബു,ആശാ ശരത്ത്, കനിഹ,മാളവിക മേനോന്‍, അന്‍സിബ,മാളവിക നായര്‍ മായാ വിശ്വനാഥ്,സുദേവ് നായര്‍, പ്രശാന്ത് അലക്‌സാണ്ടര്‍, രമേശ് കോട്ടയം, ജയകൃഷ്ണന്‍, സ്വാസിക, സുരേഷ് കുമാര്‍, ചന്തു കരമന, സ്മിനു ആര്‍ട്ടിസ്റ്റ്, സോഫി എം ജോ, തണ്ടൂര്‍ കൃഷ്ണ തുടങ്ങി വലിയൊരു താരനിര തന്നെ സി ബി ഐ യുടെ അഞ്ചാം ഭാഗത്തിൽ അണിനിരക്കുന്നു.

ഈ ചിത്രത്തിന്റെ നാലു ഭാഗങ്ങളും ഒന്നിനൊന്നു മികച്ച പ്രദർശനം ആണ് നടത്തിയത്. 88 ലെ ഒരു സി ബി ഐ ഡയറി കുറിപ്പ്, ജാഗ്രത, സേതുരാമയ്യർ സി ബി ഐ ,നേരറിയാൻ സി ബി ഐ , ഇപ്പോൾ സി ബി ഐ അഞ്ച് ദി ബ്രെയിൻ .