സമൂഹം അറിയാതെ പോകുന്ന ഒരുപാട് കലാകാരന്മാർ നമ്മുടെ സമൂഹത്തിലുണ്ട് .ഒരുപക്ഷെ അവരുടെ സാഹചര്യം കൊണ്ടായിരിക്കാം മറ്റുള്ളവരുടെ മുൻപിൽ തന്റെ കഴിവുകൾ മറച്ചു വെച്ചത്.”സാഹചര്യങ്ങൾ ആണല്ലോ ഒരു മനുഷ്യൻ്റെ ജീവിതം എങ്ങനെ എന്ന് നിശ്ചയിക്കുന്നത്”

എന്നാൽ പലരുടേം കഴിവുകൾ മനസിലാക്കി അവരെ സമൂഹത്തിന്റെ മുന്നിലേക്ക് കൊണ്ടുവരാൻ അവരുടെ കൂട്ടുകാർ മറന്നു പോകാറില്ല.എന്നാൽ അതുപോലൊരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ പ്രെചരിച്ചു കൊണ്ടിരിക്കുന്നത്.കായംകുളം സ്വദേശിയായ ബിജു കാറിൽ ഇരുന്നു പാടിയ പാട്ടു തന്നോടൊപ്പം യാത്ര ചെയ്തിരുന്ന കൂട്ടുകാർ വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുകയായിരുന്നു.

സ് പി ബാലസുബ്രഹ്മണ്യൻ പാടിയ “ശങ്കരാ നാഥ ശരീരാപരാ എന്ന പാട്ടു പാടിയാണ് സമൂഹമാധ്യമ ശ്രെദ്ധ നേടിയിരിക്കുന്നത്.ഈ പാട്ടിലൂടെ വീണ്ടും ബാല സുബ്രഹ്മണ്യനെ ഓർമിപ്പിച്ചിരിക്കുകയാണ് ബിജു.സാധാ ഡ്രൈവറായ ബിജുവിൻറെ കഴിവുകൾ ഇനിയും സമൂഹത്തിൽ എത്തട്ടെ.കഴിവുകൾ എല്ലാം ഉള്ളിലൊതുക്കി ജീവിക്കുന്ന എല്ലാവർക്കും മാതൃകയാവട്ടെ ബിജുവും ബിജുവിന്റെ കൂട്ടുകാരും.ഒരുപാട് കലാകാരന്മാർ ജന്മം കൊണ്ട നാടാണ് കായംകുളം.ഈ കൊച്ചുകലാകാരനും ഇനി കായംകുളത്തിന്റെ പേരിൽ അറിയപ്പെടട്ടെ.