മലയാളി കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലുകൾ ആണ് ഉപ്പും, മുളകും,ചക്കപ്പഴവും. ഇപ്പോൾ ഈ ഇരു കുടുംബങ്ങളും ഒന്നിച്ചുള്ള ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നതു. ഫ്‌ളവേഴ്‌സ് ചാനലിലെ ഓണം പരുപാടിയിൽ ആണ് ഈ ഇരു കുടുംബങ്ങളും ഒന്നിച്ചത്. ഇവരുടെ  ഓണക്കളികളുടെ പ്രോമോ വീഡിയോ യും ,ചിത്രങ്ങളും ഇപ്പോൾ  സോഷ്യൽ മീഡിയ പുറത്തുവിട്ടിരിക്കുകായണ്‌ ,രണ്ടു പരമ്പരകളിലെയും താരങ്ങളായ നിഷ സാരംഗ്, ബിജു സോപാനം, ജൂഹി, ബേബി അമേയ, മുഹമ്മദ് റഫീഖ്, സബിറ്റ ജോർജ്, അമൽ രാജ്‌ദേവ് എന്നിവരാണ് ചിത്രത്തിൽ ഉള്ളത്.
താരങ്ങൾ രെല്ലാം തന്നെ സെറ്റ് സാരിയും, ഷർട്ടും, മുണ്ടും ധരിച്ചാണ് എത്തിയിരിക്കുന്നത്. ഇരുവരുടയും ഓണ പരിപാടിക്ക് വേണ്ടി കാത്തിരിപ്പിലാണ് ആരാധകർ. ചക്കപ്പഴത്തിൽ,അച്ചനും അമ്മയും മക്കളും, മരുമക്കളും, ചെറുമക്കളും അടങ്ങിയ രസകരമായ കുടുംബ കഥയാണ് പറയുന്നത്. ചക്കപ്പഴം പോലെ കുഴഞ്ഞു മറിഞ്ഞ ഒരു കഥ. എന്നാൽ ഇതേ രസത്തിൽ ഉള്ള ഒരു പരമ്പരയാണ് ഉപ്പും, മുളകും.


ബാലു, നീലു, ലച്ചു, മുടിയൻ, ശിവാനി, കേശു എന്നി കഥാപാത്രങ്ങൾ എല്ലാം പ്രേക്ഷകർക്ക് അത്രമേൽ പ്രിയപ്പെട്ടവരാണ്.സംസ്ഥാന പുരസ്‌കാരം ലഭിച്ച ഒരു പരമ്പരയാണ് ഉപ്പും, മുളകും. ഒരു ഇടവേളക്കു ശേഷമാണ് ഇരു പരമ്പരകളും  വീണ്ടും  പ്രേഷകരുടെ മുന്നിൽ എത്തുന്നത്. നിരവധി പ്രേക്ഷക പ്രീതി ലഭിച്ച രണ്ടു പരമ്പരകൾ ആയിരുന്നു ഉപ്പും,മുളകും, ചക്കപ്പഴവും. ഈ  രണ്ടു പരമ്പരകൾക്കും നിരവധി ആരാധകരാണ് ഉള്ളതും.