വ്യത്യസത്യമായ വേഷങ്ങൾ കൊണ്ട് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടനാണ് വിനോദ് ജോസ്,  കുറച്ച് ദിവസങ്ങൾക്ക് മുൻപായിരുന്നു താരം കോട്ടയം സ്വദേശിയായ ഡോക്ടര്‍ മറിയം തോമസിനെ രണ്ടാമത് വിവാഹം കഴിച്ചത്. തന്നേക്കാള്‍ ഒരുപാട്  പ്രായം  കുറഞ്ഞ പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന് സോഷ്യല്‍ മീഡിയയില്‍ വളരെയധികം താരം വിമര്‍ശിക്കപ്പെട്ടിരുന്നു.  45 വയസുള്ള ചെമ്പന്‍ വിനോദ് 25 വയസ്സുള്ള മറിയത്തെ ആണ് വിവാഹം ചെയ്തത്. കോട്ടയം സ്വദേശിയായ മറിയം സൈക്കോളജിസ്റ് ആണ്. ഒരുപാട് നാളത്തെ ഇരുവരുടെയും സൗഹൃദം വിവാഹത്തിൽ എത്തുകയായിരുന്നു, ഇവർക്കെതിരെ  വളരെ മോശമായ തരത്തിലുള്ള നിരവധി കമന്റുകൾ ആണ് സോഷ്യൽ മീഡിയിൽ പ്രചരിച്ചിരുന്നത്. എന്നാൽ ഇവർ അതൊന്നും കാര്യമായി എടുക്കാതെ ദാമ്പത്യ ജീവിതം തുടങ്ങുകയായിരുന്നു.

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടനാണ് ചെമ്പൻ, ഇപ്പോഴിതാ, സണ്ണിയ്ക്ക് ഒപ്പം നിൽക്കുന്ന ചെമ്പൻ വിനോദിന്റെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. എ ഗുഡ് സോൾ എന്നാണ് സണ്ണിയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ച് ചെമ്പൻ കുറിക്കുന്നത്. വിനയ് ഫോർട്ട്, റിമ കല്ലിങ്കൽ, സൗബിൻ, മുഹ്സിൻ പരാറി എന്നിവരെല്ലാം ചിത്രത്തിന് കമന്റുമായി എത്തിയിട്ടുണ്ട്. ആരാധകരും താരത്തിന്റെ ചിത്രത്തിന് കമെന്റുമായി എത്തിയിട്ടുണ്ട്. മച്ചാനേ, ഇത് പോരേ അളിയാ എന്നാണ് വിനയ് ഫോർട്ടിന്റെ കമന്റ്, മധുര രാജ സിനിമയിൽ കൂടി ആണ് സണ്ണി ലിയോൺ ആദ്യമായി മലയാളത്തിൽ എത്തിയത്.