മലയാള സിനിയിലെ പ്രധാന നടനും, സംവിധയകനും, നിർമ്മാതാവും ആണ് ലാൽ. താരത്തിന്റെ നിരവധി സിനിമകൾ പ്രേക്ഷകർക്ക്‌ എന്നും ഓർമ്മകളിൽ മായാത്ത ചിത്രങ്ങൾ ആയിരുന്നു. ധാരാളം ആരാധകരെ ആണ് ഈ പതിറ്റാണ്ടുകൾ കൊണ്ട് ഇദ്ദേഹം സ്വന്തമാക്കി എടുത്തിരിക്കുന്നത്.സോഷ്യൽ മീഡിയിൽ സജീവമല്ലാത്ത താരം ഇടക്കിടക്ക് മാത്രം തന്റെ ചിത്രങ്ങളും, വിശേഷങ്ങളും പങ്കു വെക്കാറുണ്ട്‌, അവ വൈറൽ ആകുകയും ചെയ്യാറുണ്ട്. താരമിപ്പോൾ ഞെട്ടിപ്പിക്കുന്ന മേക്ക് ഓവറിലാണ് എത്തിയിരിക്കുന്നത്. ഇതൊരു മാറ്റം ലാലേട്ടാ എന്നാണ് ആരാധകർ ചോദിക്കുന്നത്.


താരം ഇപ്പോൾ ഇന്ത്യയിൽ അല്ലന്നാണ്‌ ചിത്രങ്ങൾ കണ്ട ആരാദ്കർ പറയുന്നത്. ഏതോ വിദേശ രാജ്യത്താണ് ഇപ്പോൾ നടൻ ഉള്ളതെന്ന് എന്നാൽ തന്റെ ഇൻസ്റാഗ്രാ൦ പേജിൽ ഇതിനെ കുറിച്ച് താരം ഒരു സൂചന പോലും നൽകിയിട്ടില്ല . ചിത്രങ്ങൾക്കു താഴെ നിരവധി കമന്റുകൾ ആണ് എത്തുന്നത്. ഇനിയും പുതിയ ചിത്രത്തിനുള്ള പുറപ്പാടിലാണോ എന്നാണ് ആരധകർ സംശയിക്കുന്നത്.


അടുത്തിടെയായി നിരവധി തമിഴ് സിനിമകളിൽ ലാലേട്ടൻ അഭിനയിച്ചിരുന്നു. ഇതിലധികവും സഹനടൻ വേഷങ്ങളായിരുന്നു  ലാലേട്ടന് വേണ്ടി തമിഴിൽ  ഒരുക്കിയത്. ധനുഷ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച അസുരൻ എന്ന സിനിമയിലും കാർത്തി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച സുൽത്താൻ എന്ന സിനിമയിലും ലാലേട്ടൻ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.