നിരവധി ക്യാമ്പസ് ചിത്രങ്ങൾ മലയാള സിനിമയിൽ എത്തിയിട്ടുണ്ട്, എന്നാൽ ക്ലാസ്സ്‌മേറ്റ് എന്ന ക്യാമ്പസ് ചിത്രം ഇന്നും പ്രേക്ഷക മനസിൽ ഇടംപിടിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്. ലാൽജോസ് സംവിധാനം ചെയ്യ്ത ഈ ചിത്രത്തിൽ പൃഥ്വിരാജ്, കാവ്യ, ജയസൂര്യ, രാധിക, ഇവരെ കൂടാതെ ചിത്രത്തിൽ പ്രാധാന്യമുള്ള വേഷത്തിൽ എത്തിയ നടൻ ആയിരുന്നു നരേൻ. ഇപ്പോൾ ഈ  ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന ചോധ്യത്തിന് താരം പറഞ്ഞ മറുപടി ഇങ്ങനെ

പലരും തന്നോട് ചോദിച്ചിട്ടുണ്ട് ഈ ക്ലാസ്‌മേറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടോ എന്ന്, എന്തായലും അങ്ങനൊരു രണ്ടാം ഭാഗം ഉണ്ടാവുക ആണെങ്കിൽ താൻ കാണില്ല, കാരണം ആ സിനിമയിലെ ആദ്യ ഭാഗത്തു തന്നെ ഞാൻ മരിച്ചതാണല്ലോ അതുകൊണ്ടു തന്നെ ഞാൻ രണ്ടാം ഭാഗത്തിൽ കാണില്ല അതുകൊണ്ടു തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗം വേണ്ടാന്നു ആണ് എന്റെ അഭിപ്രായം നരേൻ പറയുന്നു.

ഈ ചിത്രത്തിലെ മുരളിയെ പോലെ തന്നെയായിരുന്നു തന്റെ ജീവിതത്തിലെ താനും,താൻ ത്രിശൂർ കേരളവർമ്മ കോളേജിൽ ആയിരുന്നു പഠിച്ചത്. ആ പഠനകാലത്തു തനിക്കും ഉണ്ടയിരുന്നു ഒരു പ്രണയം. കോളേജിലെ എല്ലാം പ്രശ്നങ്ങളും ഒഴിവാക്കി എസ് ഫൈ യൂദയും കെ സ് യുവിന്റെയും ഒത്തുചേരലോടു മുന്നോട്ടുപോകുന്ന ഒരു വെക്തി തന്നയായിരുന്നു താനും. ശരിക്കും പറഞ്ഞാൽ മുരളി എന്ന കഥാപാത്രം എന്റെ മനസിൽ തങ്ങി നിന്ന കഥാപത്രങ്ങളിൽ ഒന്ന് തന്നെയാണ് , മുരളി എന്ന കഥപാത്രം അതിൽ മരിക്കുന്നതൊഴികെ ബാക്കി എല്ലാം എന്നിൽ മുരളി ഓക്കേ ആണ് നരേൻ പറയുന്നു.