തനിക്ക് കീർത്തിസുരേഷിനോട് പ്രണയം തോന്നിയെന്ന് പറയുകയാണ് സന്തോഷ് വർക്കി. ആറാട്ട് എന്ന സിനിമയുടെ റിവ്യൂ പറഞ്ഞാണ് സന്തോഷ് വർക്കി പ്രക്ഷേകരുടെ ഇടയിൽ ശ്രദ്ധ നേടുന്നത്.

നടി നിത്യാമോനോനോട് പ്രണയം ആണെന്നും പത്ത് വർഷമായി പിന്നാലെ നടക്കുകയാണെന്നും സന്തോഷ് വർക്കി പറഞ്ഞത് ഏറെ ഞെട്ടലോടെ ആണ് മലയാളികൾ കേട്ടത്. എന്നാൽ സന്തോഷ് വർക്കി കാരണം 30 നമ്പറുകൾ മാറേണ്ടി വന്നെന്നും പൊതു മാധ്യമത്തിൽ തന്നെക്കുറിച്ച് പറയുന്നത് അസ്വസ്ഥത ഉണ്ടാക്കുന്നുവെന്നും നിത്യ പ്രതികരിച്ചിരുന്നു.

എന്നാൽ ഇനി മുതൽ താൻ നിത്യ യെ ശല്യപ്പെടുത്തില്ല എന്നായിരുന്നു സന്തോഷ് ഇതിന് മറുപടി പറഞ്ഞത്. തന്നെ ചതിച്ചെന്നും താൽപ്പര്യമില്ലെങ്കിൽ എന്ത് കൊണ്ട് നേരത്തെ പറഞ്ഞില്ലെന്നും സന്തോഷ് വർക്കി പറഞ്ഞിരുന്നു.

ഇപ്പോൾ കീർത്തി സുരേഷിനോട് ഇഷ്ടം തോന്നിയെന്നും അവരുടെ വാശി എന്ന സിനിമ കണ്ടെതിന് ശേഷം ആറാടുകയാണ് എന്ന് താൻ പ്രതികരിച്ചെന്നും സന്തോഷ് വർക്കി പറഞ്ഞു. എന്നാൽ താൻ ഒരിക്കലും ഇഷ്ടം പറഞ്ഞ് ശല്യം ചെയ്യില്ല. ലാലേട്ടനേയും സുരേഷ് ഏട്ടനേയും അത്രയും ഇഷ്ടമാണ്. അതിനാൽ ഒരിക്കലും അവരെ ബുദ്ധിമുട്ടിക്കില്ലെന്ന് സന്തോഷ് പ്രതികരിച്ചു.