ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച പേസ് ബോളർമാരിൽ  ഒരാളാണ്ഓസീസ് പേസ് ഇതിഹാസം ഗ്ലെന്‍ മക്‌ഗ്രാത്ത്.  കളിക്കുന്ന കാലത്ത് ബാറ്റര്‍മാരെ തന്‍റെ കൃത്യതകൊണ്ട് അമ്പരപ്പിച്ചട്ടുണ്ട്  ഗ്ലെൻ മക്ഗ്രാത്ത്. മക്ഗ്രാത്തിന്‍റെ തകർപ്പൻ ഔട്ട് സ്വിങറുകൾ ബാറ്റർമാർക്ക് പേടിസ്വപ്നമായിരുന്നു. സച്ചിനെയും ലാറയെയും പോലുള്ള മഹാരഥൻമാരെപ്പോലും  മക്ഗ്രാത്ത് വിറപ്പിച്ചിട്ടുണ്ട്. അതേ കൃത്യത തന്‍റെ ജീവിതതത്തില്‍ ഇപ്പോഴുമുണ്ടെന്ന് തെളിയിക്കുകയാണ് മക്‌ഗ്രാത്ത് ഇപ്പോള്‍. വീടിനുള്ളില്‍ കയറിയ പെരുമ്പാമ്പിനെ ബാറ്ററെ ഔട്ട് സ്വിംഗറില്‍ കുടുക്കുന്ന കൃത്യതയോടെയാണ് മക്‌ഗ്രാത്ത് പിടിച്ച് പുറത്താക്കിയത്.മക്‌ഗ്രാത്ത് തന്നെ തന്‍റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ഇതിന്‍റെ വീഡിയോ പങ്കുവെക്കുകയും ചെയ്തു. വീടിനുള്ളില്‍ ശബ്ദം കേട്ടിടത്തേക്ക് കൈയിലൊരു മോപ്പുമായി നടന്നു പോകുന്ന മക്‌ഗ്രാത്ത് പെരുമ്പാമ്പിന്‍റെ തലഭാഗം മോപ്പ് വെച്ച് അമര്‍ത്തിയശേഷം വാലില്‍ പിടിച്ചുയര്‍ത്തി. മോപ്പിൽ ചുരുണ്ടിരിക്കുന്നതിനാൽ തിരിഞ്ഞ് ആക്രമിക്കാൻ പാമ്പിന് സാധിക്കുന്നില്ല. ഡൈനിങ് ഹാൾ വഴി പാമ്പിനെ താരം പുറത്തേക്ക് കൊണ്ടുപോകുന്നത് വിഡിയോയിൽ കാണാം. പിന്നീട് വാതില്‍ തുറന്ന് അതിന് സുരക്ഷിതമായി പുറത്തേക്ക് വിടുകയായിരുന്നു.

മൂന്ന് കോസ്റ്റൽ കാർപറ്റ് പൈത്തണിനെയാണ് ഗ്ലെൻ വീട്ടിൽ നിന്നും പിടിച്ചത്..മക്ട്രത്തിന്റെ  സാഹസികതയ്ക്ക് പിന്തുണയുമായി ഭാര്യ സാറ ലിയോണിയും സ്ഥലത്തുണ്ടായിരുന്നു. മക്ഗ്രാത്തിന്റെ രണ്ടാം ഭാര്യയാണ് സാറ. ആദ്യ ഭാര്യ ജെയ്ൻ ലൂയിസ് 2008 ൽ ക്യാൻസറിനെ തുടർന്ന് മരണമടയുകയായിരുന്നു.    ബ്രെറ്റ്ലീ ഉൾപ്പെടെ നിരവധി ക്രിക്കറ്റ് സെലിബ്രിറ്റികൾ ഗ്ലെൻ മഗ്രോയെ പ്രശംസിച്ചു. ഓസ്ട്രേലിയയിലെ പ്രഫഷനൽ പാമ്പുപിടിത്ത സംഘമായ സൺഷൈൻ കോസ്റ്റ് സ്നേക് കാച്ചർ വിഡിയോയ്ക്ക് താഴെ കമന്റുമായി എത്തി. ഓസ്ട്രേലിയയിൽ സർക്കാർ അനുമതിയോ പരിചയ സർട്ടിഫിക്കറ്റോ ഇൻഷുറൻസോ ഇല്ലാതെ പാമ്പിനെ പിടികൂടി മറ്റൊരു സ്ഥലത്തേക്ക് വിടുന്നത് കുറ്റകരമാണെന്നും അടുത്ത തവണ പരിചയസമ്പന്നരായ  പാമ്പുപിടിത്തക്കാരെ വിളിക്കേണ്ടതാണെന്ന് അവർ മുന്നറിയിപ്പ് നൽകി.ക്രിക്കറ്റ് കളിയിൽ ഫാസ്റ്റ് ബൗളിങ്ങിന്റെ പര്യായമായ പേരാണ് ഗ്ലെൻ മഗ്രാത്ത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ 949 വിക്കറ്റുകൾ നേടിയിട്ടുള്ള അദ്ദേഹം എക്കാലത്തെയും മികച്ച ബൗളർമാരിൽ ഒരാളായി പരക്കെ കണക്കാക്കപ്പെടുന്നു. എന്നിരുന്നാലും, അദ്ദേഹത്തിന്റെ ഒരു പ്രത്യേക റെക്കോർഡ് വേറിട്ടുനിൽക്കുന്നു – കളിയുടെ മൂന്ന് ഫോർമാറ്റുകളിലും തന്റെ കരിയറിലെ അവസാന പന്തിൽ അദ്ദേഹം ഒരു വിക്കറ്റ് നേടി എന്നുള്ളതാണ് ആ  പ്രത്യേകത.ഓസ്ട്രേലിയന്‍ ടീം തുടര്‍ച്ചയായി മൂന്ന് ഏകദിന ലോകകപ്പുകള്‍ ജയിച്ചപ്പോഴും അതില്‍ മക്‌ഗ്രാത്ത് നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. 1999ലും 2003ലും 2007ലും ലോകകപ്പ് നേടിയ ടീമിലെ അംഗമായിരുന്ന മക്‌ഗ്രാത്ത് 2003ലെ ലോകകപ്പ് ഫൈനലില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ നിര്‍ണായക വിക്കറ്റെടുത്ത് ഇന്ത്യയുടെ തോല്‍വി ഉറപ്പാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. അതെ സാമ്യം  പേസര്‍ പാറ്റ് കമിന്‍സിന്‍റെ നേതൃത്വത്തിലാണ് ഇത്തവണ ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിന് ഓസ്ട്രേലിയ എത്തുന്നത്. സീനിയര്‍ താരങ്ങളായ മിച്ചല്‍ സ്റ്റാര്‍ക്ക്, ഗ്ലെന്‍ മാക്സ്‌വെല്‍, ഡേവിഡ് വാര്‍ണര്‍ എന്നിവരെല്ലാം ടീമില്‍ ഇടം നേടിയപ്പോള്‍ മാര്‍നസ് ലാബുഷെയ്ന് ടീമില്‍ ഇടം നേടാനായിരുന്നില്ല.