തികച്ചും ഒരു വെത്യസ്ത ഒരു ഷോ ആയിരുന്നു ബിഗ് ബോസ് സീസൺ 4. ഇതിൽ  മത്സരാർത്ഥികൾ പലരും ശത്രുക്കൾ ആകുകയും, മറ്റുള്ളവർ മിത്രങ്ങൾ ആകുകയും ചെയ്യ്തു.  റിയാസുമായുള്ള ടാസ്കിന്റെ പേരിൽ ആയിരുന്നു റോബിനെ  ഈ ഷോയിൽ നിന്നും പുറത്താക്കിയത്, ഈ ഷോ കഴിഞ്ഞു പുറത്തു എത്തിയതിനു ശേഷം ഡെയ്‌സിയും, റിയാസും തങ്ങളുടെ സൗഹൃദം പുതുക്കിയിരുന്നു. ഇപ്പോൾ അങ്ങനെയുള്ള ഇരുവരുടയും സൗഹൃദം പുതുക്കിയുള്ള ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്.

ഓണാവേഷത്തിൽ എത്തിയ രണ്ടുപേരുടയും ചിത്രങ്ങൾ ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുകയാണ്, റിയാസ്  ഒരു ജുബ്ബ അണിഞ്ഞു തനി നാടൻ വേഷത്തിൽ ആയിരുന്നു എത്തിയത്. കസവ് പാവാടയും ,ബ്ലൗസ് അണിഞ്ഞാണ് ഡെയ്‌സി എത്തിയത്, ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട ഡെയ്‌സി നൽകിയ കുറിപ്പും ആരാധകരുടെ ശ്രെദ്ധ ഒരുപാട് ആകർഷിച്ചിരുന്നു. ഡെയ്‌സിയുടെ വാക്കുകൾ ഇങ്ങനെ.. ഞാൻ പ്രതീഷിക്കുന്നതു മരണം വരെ നമ്മൾ സുഹൃത്തുക്കൾ ആയിരിക്കും, പിന്നീട് മരണ ശേഷം  പ്രേതമായി വന്നു നമ്മളുടെ ടാർജറ്റുകളെ പേടിപ്പിക്കാം ,മസ്സാ ആയേഗാ ഭായ്, നമ്മളുടെ ആദ്യ ടാർജറ്റ് ആരുടെ മേൽ ആണെന്നറിയാമോ ഈ ഒരു കുറിപ്പാണു ഡെയ്‌സി പങ്കുവെച്ചത്.

ഈ ചിത്രത്തിന് നിരവധി കമന്റുകൾ ആണ് എത്തുന്നത്, ചിലർ ചോദിക്കുന്ന നിങ്ങളുടെ ആദ്യ ടാർജറ്റ് റോബിൻ ആണോ, മറ്റു ചിലർ ചോദിക്കുന്നു ജാസ്മിൻ  ആണോ, ഈ ചിത്രത്തിന്റെ അടിക്കുറിപ്പ് കണ്ടുകൊണ്ടു നിരവധി ആരാധകർ  നെഗറ്റിവും, പോസിറ്റീവുമായ കമെന്റുകൾ അയച്ചിട്ടുണ്ട്.