ഇളയ ദളപതി വിജയുടെ ഏറ്റവും പുതിയ ചിത്രമാണ് ‘ദളപതി 67’. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകലോകം.വിക്രം എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ദളപതി 67.

എന്നാൽ ഇപ്പോൾ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത് ദളപതി 67 ലെ വില്ലന്റെ പ്രതിഫലത്തുകയെക്കുറിച്ചാണ്. ദളപതി 67 ലെ വില്ലനായെത്തുന്നത് ബോളിവുഡ് സൂപ്പർ താരം സഞ്ജയ് ദത്ത് ആവശ്യപ്പെട്ടത്ത് ഒന്നും രണ്ടും അല്ല 10 കോടി രൂപയാണത്രെ. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥാരീകരണം വന്നിട്ടില്ല.

മാസ്റ്റർ എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം ലോകേഷ് കനകരാജും വിജയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ദളപതി 67. ചിത്രത്തിൽ അർജ്ജുനും പ്രാധാന വേഷം കൈകാര്യം ചെയ്യുണ്ടെന്ന വാർത്തകളും അടുത്തിടെ പുറത്ത് വന്നിരുന്നു