മലയാള സിനിമയിലെ പൂച്ചകണ്ണുള്ള നടി ആയിരുന്നു ശാരി. താരത്തിന്റെ നല്ല സിനിമകളിൽ ഒന്നായിരുന്നു ദേശാടന കിളി കരയാറില്ല, ഇപ്പോൾ ആ ചിത്രത്തിനിടയിൽ  നടന്ന സംഭവത്തെ കുറിച്ചാണ് താരം പറയുന്നത്, റെഡ് കാർപെറ്റിൽ ആയിരുന്നു താരത്തിന്റെ ഈ വിശദീകരണം. പത്‌മരാജൻ സാർ ആയിരുന്നു ആ ചിത്രം നിർമാണം  ചെയ്യ്തത്, ആ ചിത്രത്തിൽ ഞാൻ ലെൻസ് വെച്ച് അഭിനയിച്ചിരുന്നു.

അങ്ങനെ ചെയ്യ്തതിൽ അദ്ദേഹം എന്നെ ഒരുപാട് വഴക്ക് പറഞ്ഞിരുന്നു, ആ സമയത്ത് ആ സംവിധായകൻ പറഞ്ഞു. ലൈറ്റ് കണ്ണുകൾ വേണ്ട. നല്ലതല്ല. ബ്ലാക്ക് ലെൻസ് വാങ്ങി തരാം. ഉപയോഗിക്കു എന്ന് പറഞ്ഞു.അപ്പോൾ രണ്ടിടത്തും മാറ്റി മാറ്റി വെക്കാൻ എനിക്ക് മടി ആയിരുന്നു. അതുകൊണ്ട് ബ്ലാക്ക് ലെൻസ് വെച്ചു കൊണ്ട് തന്നെ പത്മരാജൻ സാറിന്റെ ലൊക്കേഷനിലേക്കും വന്നു.രണ്ടു മൂന്ന് ദിവസം ഷൂട്ടോക്കെ പോയി. സാർ എന്നെ ഇങ്ങനെ നോക്കുന്നുണ്ട്. ഇനി അഭിനയം പോരാഞ്ഞിട്ട് ആണോ അമ്മയോട് പെട്ടി പാക്ക് ചെയ്യാൻ പറയണോ എന്നൊക്കെ തോന്നി.

ഞാൻ അദ്ദേഹത്തിന്റെ നോട്ടം കണ്ടു പേടിച്ചു പോയി, പിന്നീട് എന്നോട് കാമറ മാൻ വേണു വന്നു ചോദിച്ചു ഇനിയത്തെ ഷോട്ടിൽ ലെന്സ് വെക്കുന്നുണ്ട് ഞാൻ ഉണ്ടെന്നു പറഞ്ഞു ഉടൻ പത്മരാജൻ സാർ എഴുനേറ്റ് എന്നെ വഴക്ക് പറഞ്ഞു. എനിക്ക് ശരിക്കും പറഞ്ഞാൽ സങ്കടം വന്നു ഞാൻ ഇനിയും അഭിനയിക്കേണ്ട എന്നുവരെ ചിന്തിച്ചു. പിന്നീട് അദ്ദേഹം എന്നോട് പറഞ്ഞു എന്തിനാണ് ഇത്രയും നല്ല കണ്ണുകൾ ഉള്ളപ്പോൾ ഇങ്ങനെത്തെ ലെൻസുകൾ വാങ്ങിവെക്കുന്നത്അപ്പോളാണ് എനിക്ക് കാര്യം മനസിലായത്, എന്റെ പൂച്ചക്കണ്ണു അത്രക്ക് എല്ലാവർക്കും ഇഷ്ട്ടം ആയിരുന്നു എന്ന് ശാരി പറയുന്നു.