സഹനടനായി സിനിമയിലേക്ക് എത്തിയതാണെങ്കിലും ധര്‍മജന്‍ ബോള്‍ഗാട്ടി ഇപ്പോള്‍ സൂപ്പര്‍ സ്റ്റാറാണ്. നായകന്റെ കൂട്ടുകാരന്‍ മുതല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ വേഷത്തിലെത്താനും ധര്‍മജന് കഴിയുന്നതോടെ ഏത് വേഷവും തനിക്ക് ഇണങ്ങുമെന്ന് താരം തെളിയിച്ചിരുന്നു. രമേഷ് പിഷാരടിയ്‌ക്കൊപ്പം മിമിക്രി ലോകത്ത് നിന്നുമായിരുന്നു ധര്‍മജന്റെയും സിനിമാപ്രവേശം. നടനില്‍ നിന്നും നിര്‍മാതാവിലേക്കും ഗായകനിലേക്കും ചുവടുമാറാന്‍ താരത്തിന് കഴിഞ്ഞിരുന്നു

വീട്ടിൽ പെയിൻറ് അടിച്ചു കൊണ്ടിരിക്കുമ്പോഴാണ് നാദിർഷിക്ക വിളിച്ചത്. ദിലീപിനെ വിട്ടൂട എന്ന് പറഞ്ഞു. അപ്പോൾ തന്നെ വണ്ടിയെടുത്ത് താൻ നേരെ പോയി. രണ്ടെണ്ണം അടിച്ചിരുന്നു. അവിടെയെത്തിയപ്പോൾ സഹിക്കാൻ കഴിഞ്ഞില്ല. ആകെ വിഷമം വന്നു. തെരഞ്ഞെടുപ്പിൽ തനിക്കെതിരെ ഇതൊക്കെ ഉപയോഗിച്ചപ്പോഴും ചെയ്യേണ്ടിയിരുന്നില്ല എന്ന് തോന്നിയിട്ടില്ല. സ്വന്തം ചേട്ടനെ പോലെയാണ് തനിക്ക് ദിലീപേട്ടൻ. തന്നെ സിനിമയിലേക്ക് കൊണ്ടു വന്ന ആളാണ്. പുള്ളി അങ്ങനെ ചെയ്യില്ല എന്നാണ് തൻറെ വിശ്വാസം. തനിക്ക് തൻറെ ചേട്ടനെ വിശ്വസിക്കാമല്ലോ. ആരെന്തു പറഞ്ഞാലും അദ്ദേഹം അത് ചെയ്യില്ല എന്നാണ് തൻറെ വിശ്വാസം. എന്നാണ് താരം പറയുന്നത്.

ജനപ്രിയ നടന്‍ ദിലീപിനെ ജയിലില്‍ പോയി സന്ദര്‍ശിച്ചതിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞ താരമായിരുന്നു ധര്‍മജന്‍. ഇപ്പോള്‍ ധര്‍മജന്‍ നിര്‍മാതാവാകുന്നു എന്ന് പറഞ്ഞപ്പോള്‍ സിനിമയ്ക്ക് വേണ്ടി പൈസ ഇറക്കുന്നത് ദിലീപാണോ എന്ന് പലരും ചോദിച്ചിരുന്നു, ദിലീപേട്ടന് ഇതെക്കുറിച്ച് അറിയാന്‍ പോലും വഴിയില്ല. നിര്‍മാതാവ് ആയത് വലിയ കാശ് ഉള്ളത് കൊണ്ടൊന്നുമല്ല. രണ്ട് നല്ല സുഹൃത്തുക്കള്‍ കാശ് മുടക്കാന്‍ വന്നു.ഒപ്പം ഞാനും കാശ് മുടക്കി. കാശ് മുടക്കാത്ത നിര്‍മാതാവല്ല നല്ല വേദനയുള്ള നിര്‍മാതാവാണ്. സിനിമ നിങ്ങള്‍ തിയറ്ററില്‍ പോയി കണ്ട് വിജയിപ്പിച്ചാലേ എനിക്ക് മുടക്കിയ കാശ് തിരിച്ച് കിട്ടൂ. എന്നാണ് ധർമജൻ അന്ന് പറഞ്ഞത്