കുട്ടിക്കാലം മുതല്‍ മലയാളി കണ്ടു തുടങ്ങിയ മുഖമായിരുന്നു നടി കാവ്യ മാധവന്റേത്. മലയാളത്തിന്റെ ഭാഗ്യജോഡികള്‍ ആയിരുന്നു ദിലീപും കാവ്യയും. പ്രേക്ഷകര്‍ക്ക് ഒരുപാട് ഇഷ്ടമുള്ള ജോഡികള്‍ യഥാര്‍ത്ഥ ജീവിതത്തിലും പിന്നീട് ഒന്നിക്കുകയായിരുന്നു. ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന സിനിമയില്‍ തുടങ്ങി ദോസ്ത്, തെങ്കാശിപ്പട്ടണം, ഡാര്‍ലിംഗ് ഡാര്‍ലിംഗ്, മീശ മാധവന്‍, കൊച്ചി രാജാവ്, തിളക്കം തുടങ്ങി ഇവര്‍ ഒന്നിച്ച ചിത്രങ്ങള്‍ എല്ലാം സൂപ്പര്‍ഹിറ്റ് ആയിരുന്നു. 21 സിനിമകളിലാണ് ഇവര്‍ ഒരുമിച്ച് അഭിനയിച്ചത്.


”തെങ്കാശിപട്ടണം” എന്ന ചിത്രത്തിലെ ലൊക്കേഷനില്‍ വച്ച് ഉണ്ടായ രസകരമായ സംഭവം ഒരു അഭിമുഖത്തില്‍ ദിലീപ് പങ്കുവെച്ചതാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്. ദിലീപ് ആ ലൊക്കേഷനില്‍ ഒരു ദിവസം ഉച്ചയ്ക്ക് അസാധാരണമായി പെരുമാറുകയായിരുന്നു. തികഞ്ഞ ഒരു മദ്യപാനിയെ പോലെയായിരുന്നു ദിലീപിന്റെ പെരുമാറ്റം. സംവിധായകന്‍ റാഫി ദിലീപിനോട് റൂമില്‍ നിന്നുള്ള മദ്യപാനം ഒക്കെ കഴിഞ്ഞോ എന്ന് ചോദിച്ചതും, ദിലീപേട്ടന്‍ കുടിക്കുമോ എന്നായിരുന്നു കാവ്യയുടെ ചോദ്യം. അപ്പോള്‍ മുതല്‍ ഷൂട്ടിംഗിന് വേണ്ടി മേക്കപ്പ് ഇടുന്ന സമയത്ത് എല്ലാം സംശയത്തോടെ ആയിരുന്നു കാവ്യ ദിലീപിനെ നോക്കിയത്. കാവ്യയോട് ദേഷ്യപ്പെടുകയും ചെയ്തിരുന്നു ദിലീപ്. ഇതോടെ കാവ്യയ്ക്ക് വലിയ ദേഷ്യം ആയിരുന്നു.


കുടിച്ചിട്ടില്ല അത് വെറും അഭിനയം ആയിരുന്നു എന്ന് പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടും അത് വിശ്വസിക്കാന്‍ കാവ്യ കൂട്ടാക്കിയില്ല. അങ്ങനെ മൂന്ന് ദിവസത്തോളം കാവ്യ ദിലീപിനോട് മിണ്ടാതെ നടന്നതും ദിലീപ് ചിരിച്ചുകൊണ്ട് അഭിമുഖത്തില്‍ പറയുന്നുണ്ട്. ഇവരുടെ വിവാഹം ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. വിവാദങ്ങള്‍ക്ക് എല്ലാം വിരാമമിട്ടുകൊണ്ട് സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയാണ് ഇരുവരുമിപ്പോള്‍. ഇവര്‍ക്ക് ഒരു മകളുണ്ട്, മഹാലക്ഷ്മി. ദിലീപുമായുള്ള വിവാഹത്തിന് ശേഷം സിനിമകളില്‍ നിന്നും ബ്രെയ്ക്ക് എടുത്തിരിയ്ക്കുകയാണ് കാവ്യ മാധവന്‍. പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെ 1991ല്‍ ബാലതാരമായി മലയാള സിനിമയിലെത്തിയ താരമാണ് കാവ്യ. പിന്നീടിങ്ങോട്ട് നിരവധി സിനിമകളില്‍ ബാലതാരമായി തിളങ്ങിയിട്ടുള്ള കാവ്യ മാധവന്‍, ലാല്‍ ജോസ് സംവിധാനം ചെയ്ത ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെ നായികയായി.

അതും ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന സമയത്ത്. ഇതിനോടകം മലയാള സിനിമയിലെ ഒട്ടുമിക്ക സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടുള്ള കാവ്യാമാധവനോട് നമ്മുടെ അയല്‍വക്കത്തെ കുട്ടിയോടെന്നപോലെ ഒരു അടുപ്പമാണ് മലയാളിയ്ക്ക് ഉള്ളത്. പെരുമഴക്കാലം, ഗദ്ദാമ എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന പുരസ്‌കാരം രണ്ടു തവണ കരസ്ഥമാക്കിയിട്ടുണ്ട് താരം. 1998 ഒക്ടോബര്‍ 20 നായിരുന്നു ദിലീപിന്റെ ആദ്യ വിവാഹം. നടിയും നര്‍ത്തകിയുമായ മഞ്ജു വാരിയരുമൊത്തുള്ള ദാമ്പത്യം നീണ്ടു നിന്നത് 16 വര്‍ഷം. 2014 ജൂലൈയില്‍ വിവാഹ മോചനക്കേസ് കോടതിയിലെത്തി. സംയുക്ത ഹര്‍ജി കോടതി അനുവദിച്ചതോടെ 2015 ജനുവരി 31 ന് ഇരുവരും നിയമപരമായി വേര്‍പിരിഞ്ഞു. ഈ ബന്ധത്തില്‍ ഒരു മകളുണ്ട്.