പലപ്പോഴും മലയാള സിനിമയിൽ ദിലീപിനെ അനുകൂലിച്ചു പല നടന്മാരും മുൻപോട്ടു എത്തിയിട്ടുണ്ട്, ഇപ്പോൾ അതുപോലെ ദിലീപിനെ അനുകൂലിച്ചു മുൻപോട്ടു വന്നിരിക്കുകയാണ് നടൻ കൂട്ടിക്കൽ  ജയചന്ദ്രൻ. ഇരുവരും തമ്മിലുള്ള സൗഹൃദത്തെ കുറിച്ചും നടൻ തുറന്നു പറഞ്ഞു. ഒരിക്കൽ താൻ അദ്ദേഹത്തെ അനുകൂലിച്ചു കൊണ്ട് ഒരു വീഡിയോ പങ്കുവെച്ചിരുന്നു എന്നാൽ ആ വീഡിയോക്ക് നിരവധി അനുകൂല, പ്രതികൂല കമ്മെന്റുകളും എത്തിയിരുന്നു. എന്നാൽ ഞാൻ അതൊന്നും കാര്യമാക്കിയിട്ടില്ല, അതിന്റെ ആവശ്യമില്ലലോ നടൻ പറയുന്നു.

എനിക്ക് അദ്ദേഹം  ഒരു നേരത്തെ ആഹാരം വാങ്ങിച്ചു തന്നിട്ടുള്ള ആളാണ്, എനിക്കതു  ഒരിക്കലും മറക്കാൻ കഴിയില്ല നടൻ പറഞ്ഞു. തന്റെ ഒരു സുഹൃത്തിനെ ഒരു പ്രശ്നം ഉണ്ടായാൽ ഞാൻ ആ പ്രശ്നത്തിന് അല്ല മുഖവില കൊടുക്കുന്നത് പകരം  എന്റെ സുഹൃത്തിന്നായിരിക്കും ജയചദ്രൻ പറയുന്നു. ഒരു കേസ് വന്നാൽ അത് തെളിയിക്കാതെ ഒരാൾ കുറ്റകാരൻ എന്ന് പറയാൻ കഴിയില്ലല്ലോ.

ആ കേസ് തെളിയാത്തിടത്തോളം കാലം ഒരിക്കലും അദേഹം ഒരു തെറ്റുകാരൻ അല്ല, അങ്ങനെയാണെകിൽ ആരെ കുറിച്ച് വേണമെങ്കിലും എന്തുവേണമെങ്കിലും പറയാമല്ലോ,  എനിക്ക് അദ്ദേഹം ഒരു നേരത്തയെങ്കിലും അന്നം വാങ്ങിച്ചു തന്ന ആളാണ് , ആ നന്ദി എനിക്കുണ്ടാകും, അദ്ദേഹം ആദ്യം തെറ്റുകാരൻ ആണെന് തെളിയട്ടെ അപ്പോൾ അല്ലെ,ഞാൻ ശരിക്കും അദ്ദേഹത്തോട് ചോദിക്കും ഇത് ശരിയായില്ല എന്ന് അല്ലാതിപ്പോൾ അദ്ദേഹത്തെ കുറ്റപ്പെടുത്തേണ്ട കാര്യമില്ലാലോ നടൻ കൂട്ടിക്കൽ ജയചന്ദ്രൻ പറയുന്നു.