മലയാളിസിനിമ പ്രേമികളുടെ പ്രിയതാരം ലെന ഇപ്പോൾ തന്റെ വിവാഹത്തെ കുറിച്ചും ,ഡിവോഴ്സിനെ കുറിച്ചും പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. താൻ സ്കൂളിൽ പഠിക്കുന്ന സമയത്തു ഉണ്ടായ പ്രണയം ആയിരുന്നു അത് , അങ്ങനെ താൻ അദ്ദേഹത്തെ തന്നെയാണ് വിവാഹം കഴിച്ചത് താരം പറയുന്നു. താൻ ആറാം ക്ലാസ്സിൽ പഠിക്കമ്പോൾ ഉണ്ടായ ഒരു ബോയ് ഫ്രണ്ട് ആയിരുന്നു അദ്ദേഹം , ആ ബോയ് ഫ്രണ്ടിനെയാണ് താൻ വിവാഹവും കഴിച്ചത്,

കുറച്ചു നാൾ ഞങ്ങൾ ഒരുമിച്ചു കഴിഞ്ഞു എന്നാൽ ഒരു ദിവസം അദ്ദേഹം പറഞ്ഞു ആറാം ക്ലാസ് മുതൽ നീ എന്റെ മുഖവും,ഞാൻ നിന്റെ മുഖവും അല്ലെ കാണുന്നത് ഇനിയും നമ്മൾക്ക് വേറെ മുഖങ്ങൾ കാണാം. അങ്ങനെയാണ് ഞങ്ങൾ നിയമപരമായി വിവാഹം ബന്ധം വേർപെടുത്തിയത് ലെന പറയുന്നു.

ഇങ്ങനൊരു ഡിവോഴ്സ് എങ്ങും കണ്ടുകാണില്ല അല്ലെ, അത്ര ഫ്രണ്ട്‌ലി ആയിട്ടാണ് ഞങ്ങൾ പിരിഞ്ഞത്. ശരിക്കും ഒരു തമാശയോട് കൂടി ആയിരുന്നു ഇത്. ആദ്യമായി സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഞാന്‍ പതിനൊന്നില്‍ പഠിക്കുകയാണ്. ജയറാം, സിദ്ദിഖ്, ബിജു മേനോന്‍ തുടങ്ങിയ താരങ്ങളെല്ലാം ചേര്‍ന്ന് ശരിക്കും എന്നെ റാഗ് ചെയ്യുകയായിരുന്നു. സിനിമയിലെ കല്യാണത്തിന്റെ സീന്‍ എടുത്തപ്പോള്‍ എന്റെ ബോയ്ഫ്രണ്ട് എന്ന് വിചാരിക്കുമെന്നുള്ള ചിന്തകളായിരുന്നു എന്റെ മനസില്‍,ലെന ആൽബം ഗാനരങ്ങ്‌ളിലൂടെ ആയിരുന്നു അഭിനയത്തിലേക്ക് എത്തിയത്,അതിനു ശേഷം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു, ഇപ്പോൾ എന്നാലും എന്റളിയ  എന്ന ചിത്രം ആണ് താരത്തിന്റെ റിലീസ് ആകാനുള്ള ചിത്രം