മലയാള സിനിമയിൽ നല്ല കഥാപത്രങ്ങൾ ചെയ്യ്തു പ്രേഷകരുടെ മനസിൽ ഇടം നേടിയ നടിയാണ് നവ്യാനായർ. ഇഷ്ട്ടം എന്ന ദിലീപ് ചിത്രത്തിൽ ആയിരുന്നു നവ്യയുടെ സിനിമ ജീവിതത്തിലേക്കുള്ള രംഗപ്രവേശം. വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും വിട്ടു നിന്ന നായികാ ഇപ്പോൾ പത്തുവർഷത്തെ ഇടവേളക്കു ശേഷം ‘ഒരുത്തി’എന്ന ചിത്രത്തിൽ ഒരു കേന്ദ്ര കഥാപാത്രമായി എത്തുകയാണ്.

ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടി നല്‍കിയ അഭിമുഖങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. തന്നെക്കുറിച്ച് പ്രചരിച്ച ഗോസിപ്പുകളെക്കുറിച്ച നടി മനസ്സുതുറന്നു.വിവാഹമോചിതയായി എന്നും ഭര്‍ത്താവിനെ ഉപേക്ഷിച്ചു എന്ന് തുടങ്ങുന്നവാർത്തകൾ വരുന്ന സാഹചര്യത്തെക്കുറിച്ചു താരം വെളിപ്പെടുത്തി. സോഷ്യല്‍ മീഡിയകളുടെ നിലനില്‍പ്പിന്റെ ഭാഗമായിട്ടാണ് വിവാഹമോചന വാര്‍ത്തകള്‍ പുറത്തു വരുന്നതാണ്. അത്തരം വാര്‍ത്തകള്‍ക്ക് വാല്യൂവും ആവശ്യക്കാരും ഉണ്ടെന്ന് കാണുമ്പോള്‍ അവരത് ചെയ്യുകയും കൗതുകമുള്ള വാര്‍ത്തയായത് കൊണ്ട് മറ്റുള്ളവര്‍ കയറി കാണുകയും ചെയ്യും. ഞാൻ വണ്ടി വാങ്ങിയപോളും മകന്റെ പിറന്നാൾ സമയത്തും, എന്റെ പിറന്നാൾ സമയത്തും ഭർത്താവ് ഉണ്ടായിരുന്നില്ല ഇങ്ങനെ മൂന്ന് കാര്യങ്ങൾ കൊണ്ടാണ് ഈ രീതിയിൽ വാർത്തകൾ പ്രചരിച്ചത്.

അതു കഴിഞ്ഞ് ചേട്ടന്റെ വീട്ടിലെ കാവടി വന്നപ്പോള്‍ ചേട്ടനും അമ്മയും മോനും കാവടി എടുത്തിരുന്നു. നമ്മള്‍ എല്ലാവരും അവിടെ പോയി ആഘോഷവും നടത്തി. ശേഷം അച്ഛന് ബലിയിട്ടതിന് ശേഷമാണ് ചേട്ടന്‍ മുംബൈയിലേക്ക് മടങ്ങി പോയത് എന്നാണ് നവ്യ പറയുന്നത്. ഇതെല്ലാം എങ്ങനെയാണ് ആളുകളെ പറഞ്ഞ് മനസിലാക്കുക. ഞാനിപ്പോഴും വിവാഹിത തന്നെയാണേ എന്ന് പറയേണ്ട ആവശ്യമുണ്ടോ എന്നും നവ്യ ചോദിക്കുന്നു.