നടൻ മുകേഷ് ദേവികയെ വിവാഹം കഴിച്ചത് സോഷ്യൽ മീഡിയിൽ  നിറഞ്ഞു നിന്ന വാർത്തയായിരുന്നു. എന്നാൽ പെട്ടന്നുള്ള വിവാഹ മോചനത്തെ കുറിച്ച് ദേവിക തന്നെയാണ് സോഷ്യൽ മീഡിയിലൂടെ പുറത്തു വിട്ടത്. ഇപ്പോൾ തന്റെ വിവാഹമോചനത്തെ കുറിച്ച് മീഡിയ  വണ്ണിന് നൽകിയ അഭിമുഖ്ത്തിൽ  താരം പറഞ്ഞു. ഒരു തീരുമാനം എടുത്താൽ ഒരു മാറ്റം ഇല്ലെന്നും എന്നാൽ തീരുമാനം എടുക്കാൻ വളരെ ബുദ്ധിമുട്ടാണ് എല്ലാം നിയമത്തിനു വിട്ടു കൊടുക്കുന്നു ദേവിക പറഞ്ഞു.


എന്റെ തീരുമാനം ഞാന്‍ അറിയിച്ച് കഴിഞ്ഞു. അതില്‍ ഞാന്‍ സന്തുഷ്ടയാണ്. ഞാനൊരു ഡാന്‍സര്‍ എന്ന നിലയില്‍ ഒരുപാട് ജോലി ചെയ്തിട്ടുള്ളൊരു വ്യക്തിയാണ്. അതിനൊന്നും കിട്ടാത്തൊരു പബ്ലിസിറ്റിയായിരുന്നു ഞങ്ങള്‍ പിരിയുകയാണെന്ന് പറഞ്ഞപ്പോള്‍ കിട്ടിയത്. എന്നാൽ അങ്ങേനെ ഒരു പബ്ലിസിറ്റി കിട്ടിയത് ഞാനൊരു നർത്തകി ആയതുകൊണ്ട് മാത്രമല്ല , ഒരു നടന്റെ ഭാര്യ ആയതുകൊണ്ടാണ്. ദേവിക പറഞ്ഞു.


ഞങ്ങൾ ഇരുവരും പിരിയുകയാണ് എന്ന് പറഞ്ഞപ്പോൾ പിന്നാലെ തന്നെ പത്രങ്ങൾ ഒക്കയും ഒരു ഇന്റർവ്യൂ ആവശ്യപ്പെട്ടു, ഡാൻസിനെ കുറിച്ച് മാത്രം പറഞ്ഞാൽ മതി എന്നായിരുന്നു അവർ പറഞ്ഞത്. എനിക്കറിയാം നൃത്തത്തിനെ കുറിച്ച് മാത്രമേ സംസാരിക്കുവെന്ന്, പക്ഷെ ആളുകള്‍ വിചാരിക്കുക ഞാന്‍ സംസാരിക്കാന്‍ പോകുന്നത് എന്റെ പേഴ്സണല്‍ കാര്യത്തെ കുറിച്ചുകൂടിയാണെന്ന്,ആ അഡ്വാൻറ്റേജ് മാധ്യമങ്ങൾ ഏറ്റെടുക്കുവായിരുന്നു എന്നാൽ ഞാൻ അതിനു പോലും നിന്ന് കൊടുത്തില്ല ദേവിക പറഞ്ഞു.