അവതാരകയും ,നടിയുമായ വിദ്യ ഇപ്പോൾ തന്റെ ദേഷ്യത്തെ കുറിച്ച് തുറന്നു പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്. തനിക്കു എന്തെങ്കിലും ആരോടെങ്കിലും പറയാണെമെന്ന് ഉണ്ടെങ്കിൽ അത് മുഖത്തു നോക്കി തന്നെ പറയും. അതിനു എനിക്ക് ഒരു മടിയും ഇല്ല. ഞാൻ ബസ്സിൽ പോകുന്ന സമയത്തു ആരെങ്കിലും എന്നെ തോണ്ടാൻ വരുകയാണെങ്കിൽ ഞാൻ നല്ലതു തന്നെ കൊടുക്കും നടി പറയുന്നു.

എന്റെ ശരീരത്തില്‍ തൊട്ടാല്‍ ആരാണെങ്കിലും ഉറപ്പായും കൊടുക്കും. എന്റെ കുഞ്ഞുങ്ങളോടും പറയും ദേഹം വേദനിപ്പിക്കരുത്, എനിക്ക് നൊന്താല്‍ തിരിച്ച് കിട്ടുമെന്ന്,ഞാൻ എന്റെ അച്ഛനെയും അമ്മയെയും ഒഴിച്ച് ആരെയും തല്ലും, എങ്കിലും ഇതുവരെയും തനിക്ക് അങ്ങനൊരു സ്റ്റേജ് വന്നിട്ടില്ല എന്നും നടി പറഞ്ഞു.

‘ഭീമന്റെ വഴി’ എന്ന ചിത്രത്തില്‍ ജിനു ജോസഫിനെ ചെരുപ്പ് വച്ച് ചവിട്ടുന്ന ഒരു രംഗം ഉണ്ട്. പ്രാക്ടീസ് സമയത്തൊക്കെ ചെയ്തു നോക്കാന്‍ പോലും മടിയായിരുന്നു. പക്ഷെ ഷോട്ടിന്റെ സമയത്ത് നല്ല ഒരു അസ്സല്‍ ചവിട്ട് കൊടുത്തിട്ടുണ്ട്  ദിവ്യ പറയുന്നു. അതിൽ ഒരു കൗൺസിലർ ആടിയിട്ട് ആയിരുന്നു ദിവ്യ അഭിനയിച്ചത്, ചിത്രത്തിലെ ആ രംഗം ചെയ്യാൻ ജിനുവും തന്നെ സഹായിച്ചിരുന്നു, ജിനു പറഞ്ഞു കുഴപ്പമില്ല ചെയ്യ്‌തോളാൻ, അങ്ങനെയാണ് തനിക്കു ആ രംഗം ചെയ്യാൻ കഴിഞ്ഞത്.