ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന സ്ത്രീധനം എന്ന സീരിയലിലെ ഭാര്യ വേഷം കൊണ്ട് ജനപ്രീതി നേടിയെടുത്ത താരമാണ് ദിവ്യ വിശ്വനാഥ്. അവിടുന്നങ്ങോട്ട് ചെറുതും വലുതുമായ ഒട്ടനവധി സീരിയലുകളിലും കഥാപാത്രങ്ങളും ഒക്കെ ദിവ്യയെ തേടിയെത്തിയിരുന്നു. വിവാഹം കഴിഞ്ഞിട്ടും അഭിനയരംഗത്ത് സജീവമായി നിലനിന്നിരുന്ന താരം ഗർഭിണിയായതോടെ ആണ് അഭിനയ മേഖലയിൽ നിന്നും ഒരു ഇടവേള എടുത്തത്. മകൾ പ്ലേ സ്കൂളിൽ പോകാൻ തുടങ്ങിയതോടെ വീണ്ടും അഭിനയ രംഗത്തേക്ക് തിരിച്ചുവരാൻ തീരുമാനിച്ചിരിക്കുകയാണ് ദിവ്യ. മൂന്നു വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് താരമിപ്പോൾ രണ്ടാമതൊരു തിരിച്ചുവരവിന് ഒരുങ്ങുന്നത്.


തമിഴിൽ ഒരുങ്ങുന്ന കണ്ണത്തിൽ മുത്തമിട്ടാൽ എന്ന സീരിയലിലെ സുഭദ്ര എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം തന്റെ രണ്ടാം തിരിച്ചുവരവ് നടത്താൻ ഒരുങ്ങുന്നത്. അതേസമയം തന്നെ അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ താൻ മുൻപ് നേരിട്ട് ചില ദുരനുഭവങ്ങൾ പറ്റി ഇപ്പോൾ താരം വ്യക്തമാക്കുന്നുണ്ട്. സീരിയൽ രംഗത്ത് എനിക്ക് മോശം അനുഭവങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ലെങ്കിലും ഒരിക്കൽ ഭയാനകമായ ഒരു സാഹചര്യത്തെ അതിജീവിച്ചിട്ടുണ്ട് എന്നാണ് താരം പറയുന്നത്. പിന്നീട് സോഷ്യൽ മീഡിയയിൽ അതെക്കുറിച്ച് വന്നത് പോലെ ആയിരുന്നില്ല യഥാർത്ഥത്തിൽ സംഭവിച്ചതെന്നും നടി പറയുന്നു. അന്ന് നടന്ന സംഭവങ്ങളെക്കുറിച്ച് ദിവ്യയുടെ വാക്കുകൾ ഇങ്ങനെയാണ്… ഒരു സീരിയലിലെ ചിത്രീകരണത്തിനിടെ താമസിച്ചിരുന്ന ഹോട്ടലിൽ നിന്നും അതിൻറെ നിർമാതാവ് എന്നെ മാത്രം തീർത്തും ഒറ്റപ്പെട്ട ഒരു സ്ഥലത്തേക്ക് മാറ്റി.


എന്തായിരുന്നു അവരുടെ ഉദ്ദേശം എന്ന് ഇപ്പോഴും എനിക്ക് അറിയില്ല. മദ്യപിക്കാൻ ഒക്കെ ആളുകൾ കൂടുന്ന ഒരു ക്ലബ്ബ് പോലെയുള്ള ഇടമായിരുന്നു അത്. ഒട്ടും സുരക്ഷിതം ആയിട്ടുള്ള സാഹചര്യം ആയി തോന്നിയില്ല. സെക്യൂരിറ്റി ഇല്ല റിസപ്ഷൻ ഒന്നുമില്ല. ഞാൻ തനിച്ചാണ് ഉണ്ടായിരുന്നത് അവിടെ. മതിൽ ഇല്ലാതെ ഏക്കർ സ്ഥലത്താണ് കെട്ടിടവും കുറെ മുറികളാണ്. ആളുകൾ പുറത്തുകൂടി നടക്കുന്നതിന്റെ ശബ്ദവും അവരുടെ സംസാരവും മുറിയിൽ കേൾക്കാൻ കഴിയുമായിരുന്നു. ആർക്കുവേണമെങ്കിലും ബാത്റൂമിലേക്ക് ഇറങ്ങി വരാം. ഇങ്ങനെയുള്ള അവസ്ഥയിലായിരുന്നു അവിടെ കഴിഞ്ഞതെന്നും അവിടുന്ന് മാറണം എന്ന് പറഞ്ഞപ്പോൾ ഹോട്ടലിൽ വേറെ മുറി ഇല്ല എന്നായിരുന്നു മറുപടി എന്നും താരം പറയുന്നു. ഇതോടുകൂടി ഞാൻ വീട്ടിലേക്ക് തിരികെ പോവുകയായിരുന്നു. എന്നാൽ മാധ്യമങ്ങളിലടക്കം വന്നത് മറ്റെന്തൊക്കെയോ ആയിരുന്നു എന്നും താരം വ്യക്തമാക്കുന്നു. തന്നെ അഭിനയ മേഖലയിൽ കണ്ടിട്ട് കുറെ കാലമായി എന്ന് പ്രേക്ഷകർക്ക് തോന്നുമെങ്കിലും മൂന്നു വർഷം മാത്രമേ ആയുള്ളൂ എന്നും താരം വ്യക്തമാക്കുന്നു. ഒരുപാട് തിരക്കുകൾ ആയിരുന്നു ഈ മൂന്നുവർഷക്കാലം.


അഭിനയ മേഖലയിൽ നിന്നും വിട്ടുനിൽക്കേണ്ടി വന്നു എന്ന് ചിന്തിക്കാൻ പോലും കഴിയുന്നില്ല എന്നും താരം വ്യക്തമാക്കുന്നു. വിവാഹം കഴിഞ്ഞ ശേഷവും അഭിനയത്തിൽ തുടർന്നിരുന്നു. ഗർഭിണിയായതോടെ വിട്ടുനിന്ന മൂന്ന് വർഷം നല്ല തിരക്കിലായിരുന്നു എന്നും താരം വ്യക്തമാക്കുന്നു. രണ്ടാം തിരിച്ചുവരവിൽ തമിഴിൽ നിന്ന് ആദ്യ അവസരം ലഭിച്ചത് കൊണ്ട് തന്നെ ഓക്കേ പറയുകയായിരുന്നു എന്നാണ് താരം പറയുന്നത്. 10 വർഷം മുൻപ് സ്ത്രീധനത്തിൽ അഭിനയിക്കുമ്പോൾ ആയിരുന്നു സംവിധായകൻ രമേശ് മായുള്ള വിവാഹം നടന്നത്. ഇത് ഒരു പ്രണയവിവാഹമാണോ എന്ന് ചോദിക്കുന്നവരോട് അത് പക്ക അറേഞ്ചഡ് ആണെന്നാണ് ദിവ്യ പറയുന്നത്. ഞാനും രമേശും തമ്മിലുള്ള വിവാഹം പക അറേഞ്ച് ആണ്. പലരുടെയും വിശ്വാസം അങ്ങനെയല്ല ഞങ്ങൾ പ്രണയത്തിലായിരുന്നോ എന്നാണ് പലരും ചോദിക്കുന്നത്. മാട്രിമോണി സൈറ്റ് വഴിയാണ് ആലോചന വരുന്നത്. അച്ഛനും അമ്മയും ചേർന്ന് ആലോചിച്ചാണ് വിവാഹം തീരുമാനിച്ചതെന്നും താരം പറയുന്നു.