മലയാള  ബിഗ് ബോസ് താരവും ആക്റ്റിവിസ്റ്റുമായ ദിയ സന വിവാഹ ജീവിതത്തില്‍ തനിക്കുണ്ടായ ദുരനുഭവങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞായിരുന്നു. ആ പോസ്റ്റിന് കീഴില്‍ വിമര്‍ശനങ്ങളുമായി കുറച്ചുപേരെത്തിയിരുന്നു. അവർക്കിപ്പോൾ കൃത്യമായ മറുപടി നല്‍കിയിരിക്കുകയാണ് താരം.

Diya Sana
Diya Sana

“അങ്ങനെ ഓർക്കാൻ പോലും ഇഷ്ടമില്ലാത്ത 15 കൊല്ലങ്ങൾക്ക് മുൻപുള്ള ഒരു ദിവസം. വാപ്പ കഷ്ടപ്പെട്ട് ഉണ്ടാക്കിയതെല്ലാം മോൾക്ക് തന്ന് പറഞ്ഞു വിട്ടു. സ്വർണവുംമൊക്കെ കൊണ്ടോയി. അയാളുടെ സഹോദരിയും അവളുടെ ഭർത്താവും കെട്ടിയവന്റെ ഉമ്മായും ചേർന്ന് ശാരീരിക മാനസിക ഉപദ്രവം തുടങ്ങിയപ്പോ ഓടി വീട്ടിലെത്തി. അപ്പോഴത്തേക്കും പ്രിയപ്പെട്ടവനായ എനിക്കെന്റെ മോനേ കിട്ടി. അന്നിറങ്ങി ഓടിയത് കൊണ്ട് എന്റെ മോനും ഞാനും സുരക്ഷിതമായി ഇരിക്കുന്നു.” എന്നായിരുന്നു ദിയ സന തന്റെ വിവാഹജീവിതത്തിലെ ഓർമ്മകൾ പങ്കുവെച്ചത്.  നിമിഷ നേരം കൊണ്ട് വൈറലായ പോസ്റ്റിന് കീഴിൽ നിരവധി പേരാണ് കമന്റുകളുമായെത്തിയത്.

Diya SanaDiya Sana
Diya Sana

‘അദ്ദേഹത്തിൻറെ ഭാഗം കൂടി കേട്ടാൽ മനസ്സിലാവും, പഴയ ഭർത്താവിന്റെ അസാന്നിധ്യത്തിൽ അദ്ദേഹത്തെ മോശമായി ചിത്രീകരിക്കുന്നത് ഒരിക്കലും ശരിയല്ല, ഭാര്യയും ഭർത്താവും തമ്മിലുള്ള പ്രശ്നങ്ങൾ സോഷ്യൽ മീഡിയയിൽ അല്ല ചർച്ചചെയ്യേണ്ടതു എന്നിങ്ങനെ പല മന്റുകളാണ് ആളുകളുടെ ഭാഗത്തു നിന്നും ഉണ്ടായതു. ഒരു സ്ത്രീ അവരുടെ ജീവിതം തുറന്നു പറഞ്ഞപ്പോ ഇത്രക്കും പൊള്ളലുണ്ടായതിൽ എനിക്ക് അതിശയമില്ലെന്നായിരുന്നു ദിയയുടെ മറുപടി.