ബോളിവുഡിലെ ഹിറ്റ് നായകന്മാരിൽ പ്രധാനി ആയിരുന്നു അമീർഖാൻ. ഇപ്പോൾ അദ്ദേഹം മദ്യപാനത്തിന് അടിമ ആയിരുന്ന കാലത്തെ കുറിച്ച് പറഞ്ഞിട്ടുള്ള വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെധ ആകുന്നത്. താൻ ഇന്ന് മദ്യപാനം നിർത്തിയെങ്കിലും ആ പഴയ കാലം ഇന്നും ഞാൻ ഓർക്കും. എന്റെ വലിയ ദുശീലം ആയിരുന്നു ഇത് അമീർഖാൻ പറയുന്നു.

പക്ഷെ ഇന്ന് ആ ശീലം ഇല്ല ചിലർ രണ്ടു പെഗ്ഗ് അടിച്ചു നിർത്തുന്നത് കാണാം, ഞാൻ സ്ഥിരമായി മദ്യപിക്കില്ല എന്നാൽ ചില ദിവസങ്ങളിൽ മദ്യപിക്കും. എന്നാൽ മദ്യപിച്ചാലോ രണ്ടു പെഗ്ഗിൽ ഒന്നും ഞാൻ നിർത്തില്ല. ഒരു ഇരുപ്പിൽ ഒറ്റ ബോട്ടിൽ വരെ അടിച്ചു തീർക്കുമായിരുന്നു. കുറച്ചു കൂടി കഴിഞ്ഞാൽ താൻ മദ്യലഹരിയിൽ ചില കുറ്റബോധങ്ങൾ വരുന്ന സംഭവങ്ങൾ വിളിച്ചു പറയുമായിരുന്നു അമീർഖാൻ പറയുന്നു.

അതുമൂലം ജീവിതത്തിൽ ഒന്നും സംഭവിച്ചില്ലെങ്കിലും, എനിക്ക് അത് വേണ്ട എന്ന് തോന്നി. ഒരു നിയന്ത്രണം ഇല്ലാത്ത അവസ്ഥ, ഈ ഒരു രീതി വേണ്ടാന്ന് ഞാൻ ആഗ്രഹിച്ചു അങ്ങനെ ഞാൻ ഇപ്പോൾ മദ്യപിക്കാറില്ല അമീർഖാൻ പറയുന്നു, ഇപ്പോൾ താരത്തിന്റെ അവസാനം ഇറങ്ങിയ സിനിമ ലാൽ സിങ് ചദ്ദ ആണ്. എന്നാൽ ചിത്രം വൻ പരാജയം ആയിരുന്നു.