കുറുപ്പ് റീലീസ് ആയതിനു ശേഷം ദുൽഖർ സൽമ്മാന്റെ വാക്കുകൾ കാതോർക്കുകയാണ് മലയാളി സിനിമാ പ്രേമികൾ . കുടുംബത്തെക്കുറിച്ച് ദുൽഖർ പറയുന്നത് കേൾക്കാൻ ഇഷ്ടമാണ് മലയാളികൾക്ക്. ഇപ്പോൾ തന്റെ മകളെ ആദ്യമായി കണ്ട അനുഭവം പങ്കുവച്ചിരിക്കുകയാണ് ദുൽഖർ സൽമാൻ.

 

കുടുംബത്തിൽ എല്ലാവർക്കും ആൺകുട്ടിയാണ്, അതിനാൽ തനിക്കും ആൺകുട്ടി തന്നെ ജനിക്കും എന്നാണ് കരുതിയത്. പക്ഷെ തനിക്ക് ഒരു പെൺകുഞ്ഞ് മതി എന്നായിരുന്നു ആഗ്രഹം. അമാൽ കാണുന്നതിന് മുമ്പേ മറിയത്തെ താനാണ് ഏറ്റവും ആദ്യം കണ്ടത്. പെൺകുഞ്ഞ് ആണ് ജനിച്ചത് എന്നറിഞ്ഞപ്പോൾ, എന്തോ വലിയ സംഭവം കിട്ടിയ പോലെ തോന്നിയിരുന്നു.

 

ഫുൾ ഒച്ചപ്പാടും ബഹളവുമായിരുന്നു. കരഞ്ഞു പോയി. പെട്ടന്ന് കരയുന്നത് കണ്ടപ്പോൾ നഴ്സുമാരും മറ്റുമെല്ലാം പേടിച്ചു. കുറച്ച് റിലേ പോയ അവസ്ഥയായിരുന്നു അപ്പോൾ. അവിടെ വച്ച് തന്നെ പേര് തീരുമാനിക്കുകയും ചെയ്തു .