വിമാനം എന്ന ചിത്രത്തിൽ കൂടി പ്രേക്ഷരുടെ പ്രിയങ്കരി ആയി മാറിയ താരമാണ് ദുര്ഗ, വളരെ പെട്ടെന്നു തന്നെ മലയാളികളുടെ ഇഷ്ടം സമ്പാദിക്കാനും ആരാധകരെ സ്വന്തമാക്കാനും ദുര്‍ഗയ്ക്ക് സാധിച്ചിട്ടുണ്ട്. അടുത്തിടെ ആയിരുന്നു താരം തന്റെ പ്രണയം വെളിപ്പെടുത്തിയത്, പിന്നാലെ ഇരുവരും ഒന്നാകുക ആയിരുന്നു, 4 വര്‍ഷത്തെ പ്രണയത്തിന് ശേഷമായാണ് ദുര്‍ഗ കൃഷ്ണയും അര്‍ജുന്‍ രവീന്ദ്രനും ഒരുമിച്ചത്. വിവാഹത്തിന്റെയും റിസപ്ക്ഷന്റേയുമെല്ലാം ചിത്രങ്ങളും വീഡിയോയും വൈറലായി മാറിയിരുന്നു. ആദ്യമായി കണ്ടതിനെക്കുറിച്ചും പ്രണയാഭ്യര്‍ത്ഥന ലഭിച്ചതിനെക്കുറിച്ചുമെല്ലാം ദുര്‍ഗ വാചാലയായിരുന്നു.

തന്റേയും അര്‍ജുന്റേയും ചിത്രങ്ങളും രസകരമായ വീഡിയോകളുമെല്ലാം ദുര്‍ഗ പങ്കുവെക്കാറുണ്ട്. വളരെ സന്തോഷത്തോടെയാണ് സോഷ്യല്‍ മീഡിയ ഇവയെ എല്ലാം സ്വീകരിക്കാറുള്ളതും. കഴിഞ്ഞ ദിവസവും ദുര്‍ഗ അര്‍ജുനുമൊപ്പമുള്ളൊരു റൊമാന്റിക് വീഡിയോ പങ്കുവച്ചിരുന്നു. ഇതും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഇതിനു കമെന്റുമായി നിരവധി ആളുകൾ എത്തിയിരുന്നു, ഇത്രയും ആളെ വെറുപ്പിക്കുന്നൊരു പെണ്ണ്, പക്ഷെ കാണാന്‍ കൊള്ളാം. എന്നു വച്ച് ഇങ്ങനെയുണ്ടോ എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് മറുപടിയുമായി ദുര്‍ഗ തന്നെ എത്തുകയായിരുന്നു. ബ്ലോക്ക് ചെയ്ത് പൊക്കൂടെ എന്നായിരുന്നു ദുര്‍ഗയുടെ മറുപടി. താരത്തിന്റെ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ഈ മറുപടി കലക്കിയെന്നാണ് ആരാധകര്‍ പറയുന്നത്. പ്രതികരണങ്ങളുമായി സോഷ്യല്‍ മീഡിയ എത്തിയിട്ടുണ്ട്. ഒരാള്‍ പോസ്റ്റ് ചെയ്യുന്നത് അവരുടെ ഇഷ്ടമാണെന്നും ഇഷ്ടമല്ലെങ്കില്‍ കാണണ്ടെന്നും ബ്ലോക്ക് ചെയ്യുവെന്നുമാണ് സോഷ്യല്‍ മീഡിയ പറയുന്നത്.