സിനിമാലോകത്തു വിജയ കൊടി പാറിച്ചുകൊണ്ടു ‘കെ ജി എഫ് 2’ രംഗത്തു എത്തിയിരിക്കുകയാണ്. ഏകദേശം പതിനായിരം സ്‌ക്രീനുകളിൽ ആണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ വിവിധ ഭാഷാ പതിപ്പുകള്‍ ഇന്ത്യയിലുടനീളം ഏകദേശം 6500 സ്‌ക്രീനുകളില്‍ ലഭ്യമാണ്. അതും കൂടാതെ ഹിന്ദി പതിപ്പിന്റെ നാലായിരം സ്‌ക്രീനുകളിൽ ആണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ഇപ്പോൾ ചിത്രത്തിന്റെ ഒന്നാം ദിവസം കളക്‌ഷൻ പുറത്തു വന്നിരിക്കുകയാണ്. ഇന്ത്യയിൽ ആദ്യ ദിവസം തന്നെ 134.5 കോടി രൂപയാണ് ലഭിച്ചത്.


തെന്നിന്ത്യൻ ഭാഷകളിൽ തന്നെ ‘കെ ജി എഫ് 2’വമ്പൻ മുന്നേറ്റം ആണ് ബോക്സ് ഓഫീസിൽ കളക്ഷൻ നേടിയിരിക്കുന്നു. ഹിന്ദിയിൽ മാത്രം അൻപതുകോടിയാണ് ചിത്രം നേടിയിരിക്കുന്നത്. കേരളത്തിലെ ആദ്യ ദിന കളക്‌ഷൻ നേട്ടത്തിൽ മോഹൻലാലിന് ‘ഒടിയൻ’ ലഭിച്ചിരുന്നത് ഇപ്പോൾ ‘കെ ജി എഫ് 2’ നേടിയിരിക്കുന്നത്. എന്നാൽ കേരളത്തിൽ നിന്നും ചിത്രത്തിന് ലഭിച്ചത് 7. 25 കോടി രൂപയാണ് നേടിയിരിക്കുന്നത്.


ഈ റിപ്പോർട്ട് ശേരിയാണെങ്കിൽ ഇപ്പോൾ 7. 20 ലക്ഷം നേടിയ ഒടിയനെയും,ആറു കോടി എഴുപതു ലക്ഷം നേടിയ മരക്കാരിനെയും പിന്തള്ളി ഇപ്പോൾ ‘കെ ജി എഫ് 2′ മുന്നിലേക്ക എത്തുകയാണ്. 2018 റിലീസ് ചെയ്ത് കെ ജി എഫ് ന്റെ തുടർച്ചയാണ്’ കെ ജി എഫ് ചാപ്റ്റർ2′ എന്ന ചിത്രം.ചിത്രത്തിൽ വില്ലനായി എത്തുന്നത്  ബോളിവുഡ് താരം സൻജയ്‌ ദത്ത  ആണ്. ഇവരെ കൂടാതെ രവീണ ടണ്ഠൻ, ശ്രീനിധി, മാളവിക അവിനാഷ്, എനിവരും അഭിനയിക്കുന്നു.