അഭിനയത്തിലും, സംവിധാനത്തിലും ഒരുപോലെ പ്രേഷകരുടെ മനസിൽ ഇടം നേടിയ താരമാണ് സിദ്ധാർഥ് ഭരതൻ. ഇപ്പോൾ തന്റെ ആദ്യ വിവാഹത്തെ കുറിച്ച്  താരം ഒരു അഭിമുഖ്ത്തിൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ  നേടുന്നത്. ജീവിതത്തിൽ താൻ ഒരു ദുഃഖരമായ  ഒരു തീരുമാനം എടുത്തിരുന്നു,അത് തന്നെ ഇപ്പോളും ഒരുപാടു വേദനിപ്പിക്കാറുണ്ട് സിദ്ധാർഥ് പറയുന്നു. തന്റെ ആദ്യ വിവാഹ൦ ആയിരുന്നു, ആ കൊച്ചിന്റെ ജീവിതം ഞാൻ നശിപ്പിച്ചു.


അത് ചെയ്യാൻ പാടില്ലായിരുന്നു എന്നെനിക്ക് തോന്നുന്നു. അന്ന് ഒരു നല്ല തീരുമാനം എടുക്കാമായിരുന്നു. ആ കുട്ടിയുടെ ജീവിതവും ഞാൻ ചളകുളമാക്കി താരം പറയുന്നു. 2008  ൽ ആയിരുന്നു വിവാഹം, ഫാഷൻ ഡിസൈനറായ അഞ്ചു ദാസ് ആയ്യിരുന്നു സിദ്ധാർത്ഥിന്റെ ആദ്യ ഭാര്യ. ഇരുവരുടയും അഞ്ചു വര്ഷത്തെ പ്രണയത്തിനു ശേഷം ആയിരുന്നു വിവാഹം കഴിച്ചത്, എന്നാൽ ആ ബന്ധം അധിക നാൾ തുടരാൻ കഴിഞില്ല. പിന്നീടാണ് സുജി ശ്രീധറിനെ വിവാഹം കഴിച്ചത്.

എല്ലാ കാര്യങ്ങളും അമ്മയോട് സംസാരിക്കുമായിരുന്നു. ആ​ദ്യ വിവാഹത്തിൽ പ്രശ്നങ്ങൾ ഉണ്ടായ സമയത്ത് അമ്മയ്ക്ക് എല്ലാം അറിയാമായിരുന്നു. രണ്ടാം വിവാഹത്തെക്കുറിച്ച് ആദ്യം പറഞ്ഞതും അമ്മയോട് ആയിരുന്നു. ഇതെങ്കിലുമെന്ന് നേരെ കൊണ്ട് പോകണമെന്നായിരുന്നു അമ്മ ആദ്യം പറഞ്ഞത്. പിന്നീട് അമ്മയാണ് എല്ലാ കാര്യങ്ങളും ശരിയാക്കിയതെന്നും സിദ്ധാർത്ഥ് ഭരതൻ പറഞ്ഞു