മലയാള സിനിമയിലെ സൂപർ സ്റ്റാർ ആയിരുന്നു നടൻ സുരേഷ് ഗോപി. നടൻ എന്നതിലുപരി അദ്ദേഹം ഇന്ന് പാർലമെന്റ് എംപി യും കൂടിയാണ്. നല്ലൊരു മനുഷ്യ സ്നേഹിയും കൂടിയാണ് അദ്ദേഹം. പലപ്പോഴും സുരേഷ് ഗോപിക്കെതിരെ വളരെ ശക്തമായ വെളിപ്പെടുത്തലുകൾ നടത്തിയ ആളാണ് തിരക്കഥാകൃത്തായ കലൂര്‍ ഡെന്നീസ്. അത്തരത്തിൽ ഇപ്പോൾ അദ്ദേഹം ഇപ്പോൾ സുരേഷ് ഗോപി കാരണം തന്റെ ഒരു ചിത്രം നടക്കാതെപോയെന്നാണ് തുറന്ന് പറയുന്നത്.

ഡെനീസിന്റെ വാക്കുകൾ… കർപ്പൂരം എന്ന എന്റെ ചിത്രം സുരേഷ് ഗോപി കാരണം ആണ് നഷ്ട്ടം ആയതു. ആ ചിത്രത്തിലെ 46, മത്തെ സീൻ ചോദിച്ചു വാങ്ങിക്കുകയും ആ സീൻ പലതവണ വായിക്കുകയും ചെയ്യ്തു. നായികയായ ഉര്‍വശിക്ക് പ്രാധാന്യം കൂടുതലുള്ള സീനുകളുണ്ടെന്ന് അറിഞ്ഞപ്പോള്‍ തിരക്കഥ മാറ്റിയെഴുതാന്‍ പറഞ്ഞുവെന്നും ഡെന്നീസ് പറയുന്നു. അന്ന് ആ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി സെറ്റില്‍ എത്തിയ സുരേഷ് ഗോപി സംവിധായകനായ ജോര്‍ജ് കിത്തുവിനോട് ആദ്യം ആവശ്യപ്പെട്ടത് സ്‌ക്രിപ്റ്റ് വായിക്കണമെന്നില്ല. പക്ഷെ അതിലെ 46ാമത്തെ സീന്‍ കൊണ്ടുവരാനാണ്. എന്തോ ദുരൂഹത അപ്പോൾ തന്നെ കിത്തുവിനെ തോന്നി. ആ സീനിൽ ഉർവശി കളം നിറഞ്ഞാടുന്ന സീൻ ആയിരുന്നു.

നായികാ പ്രാധാന്യമുള്ള ചിത്രത്തില്‍ അഭിനയിച്ചാല്‍ തനിക്കിപ്പോള്‍ കിട്ടിയിരിക്കുന്ന ഇമേജിനെ വല്ലാതെ ബാധിക്കുമെന്നും നായകന് പ്രാധാന്യമുള്ള വിധത്തില്‍ തിരക്കഥ മാറ്റിയെഴുതിയാല്‍ അഭിനയിക്കാമെന്നുമാണ് സുരേഷ് പറയുന്നതെന്ന് കിത്തു എന്നെ വിളിച്ച് പറഞ്ഞു. അങ്ങനെ ഒന്നും ഒരു സീനും മാറ്റി എഴുതാൻ പറ്റില്ലെന്നും ഞാന്‍ തീര്‍ത്തുപറഞ്ഞു. പിന്നെ പുരുഷമോധാവിത്വമുള്ള സിനിമയാക്കണമെന്ന് പറഞ്ഞതിന്റെ ആ സാഹിത്യം ഞങ്ങള്‍ക്കും മനസ്സിലായില്ല എന്നും കലൂര്‍ ഡെന്നീസ് പറഞ്ഞു.ആ തിരകഥ ഞാൻ മാറ്റില്ല എന്ന് തറപ്പിച്ചു പറഞ്ഞു. അങ്ങനെ സുരേഷ് ഗോപി കർപ്പൂരം എന്ന സിനിമയിൽ അഭിനയിക്കാതെ പോയി. അങ്ങനെ ആ സിനിമക്ക് തിരശീല വീണു വെന്നും കലൂർ ഡെനീസ് പറയുന്നു.