മലയാളികൾ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു വിവാഹം ആയിരുന്നു നടൻ മണിയൻപിള്ള രാജുവിന്റെ മകനും, നടനുമായ നിരന്ജിന്റെ, ചെറുപ്പം മുതൽ തന്റെ സുഹൃത്തായ നിരഞ്ജനയെയാണ് നടൻ വിവാഹം കഴിച്ചത്. വിവാഹ ആഘോഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയിൽ വളരെ വൈറൽ ആകുകയും ചെയ്യ്തിരുന്നു. ഇപ്പോൾ തങ്ങളുടെ  സൗഹൃദത്തെ കുറിച്ചും, വിവാഹത്തെ കുറിച്ചും തുറന്നു പറയുകയാണ് താര ദമ്പതികൾ,

ഫാഷൻ ഡിസൈനറായ നിരഞ്ജന തന്റെ ഉത്തമ സുഹൃത്തായിരിന്നു, നല്ല സുഹൃത്തുക്കളായ ഞങ്ങൾ അന്ന് എങ്ങനെ ആയിരുന്നോ കഴിഞ്ഞത് എന്നതുപോലെയാണ് ഇന്നും കഴിയുന്നത്. ആ സൗഹൃദ൦ ആണ് ഞങ്ങളുടെ വിവാഹത്തിലേക്ക് എത്തിച്ചതും നിരഞ്ജപറയുന്നു. ഞാൻ വീട് മാത്രമേ മാറിയിട്ടുള്ളു, എന്നാൽ ഞങ്ങളുടെ വീടുകൾ വലിയ വത്യസമില്ല നിരഞ്ജന പറഞ്ഞു അതുകൊണ്ടു അച്ചനയെയും അമ്മയെയും മിസ് ചെയ്യുന്നില്ല.


ഞങ്ങൾക്ക് പരസ്‌പരം കംഫർട്ടബിൾ ആയിരുന്നു. ഇഷ്ടമുണ്ടായിരുന്നു. അപ്പോൾ കുടുംബക്കാർ തമ്മിൽ സംസാരിച്ചു അങ്ങനെയാണ് വിവാഹത്തിലേക്ക് എത്തിയത്. പരസ്‌പരം എല്ലാ കാര്യങ്ങളും അറിയാം. അതുകൊണ്ട് തന്നെ കംഫർട്ട് ലെവൽ ഭയങ്കരമാണ്,ഞങ്ങൾ ഫ്രണ്ട്സ് ആണെങ്കിലും സ്‌കൂൾ തൊട്ട് അടിയായിരുന്നു. ഞങ്ങളുടെ കാര്യത്തിൽ ലവ് അറ്റ് ഫാസ്റ്റ് സൈറ്റ് അല്ല. ഫൈറ്റാണ്. ഒരുപാട് അഭിപ്രയ വ്യത്യാസങ്ങൾ ഉണ്ടാവാറുണ്ട്. അതിന്റെ പേരിലുള്ള തർക്കങ്ങൾ ഒക്കെ എപ്പോഴും ഉണ്ടാവാറുണ്ട്.ഇന്നും ഞങ്ങൾ സുഹൃത്തുക്കളായി ആണ് കഴിയുന്നത് നിരഞ്ജപറയുന്നു.