ഇന്ത്യയിൽ ഡിജിറ്റൽ ഇടപാടുകൾ കൂടുതൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി  ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രഗവൺമെന്റ്.അത് കൊണ്ട് തന്നെ ഇതിന്റെ ഭാഗമായി ഇ-റുപി  പ്രധാന മന്ത്രി തിങ്കളാഴ്‌ച അവതരിപ്പിക്കും.വളരെ ഏറെ പ്രാധാന്യമുള്ള ഇലക്​ട്രോണിക്​ വൗച്ചര്‍ അടിസ്​ഥാനമാക്കിയുള്ള ഡിജിറ്റല്‍ പേമെന്‍റ്​ സിസ്റ്റം നാഷനല്‍ പേമെന്‍റ്​സ്​ കോര്‍പ​റേഷനാണ്​ വികസിപ്പിച്ചത്​.ഡിജിറ്റല്‍ പേയ്‌മെന്റിനുള്ള പണരഹിതവും സമ്പര്‍ക്കരഹിതവുമായ ഉപകരണമാണ് ഇ-റുപി.

E-RUPI
E-RUPI

ഇതിന്റെ വളരെ വലിയ ഒരു പ്രത്യേകത എന്തെന്നാൽ ഇതൊരു ഒരു ക്യുആര്‍ കോഡ് അല്ലെങ്കില്‍ എസ്‌എംഎസ് സ്ട്രിംഗ് അധിഷ്ഠിത ഇ-വൗച്ചര്‍ ആണ്. സാമ്പത്തിക സേവന വകുപ്പ്, ആരോഗ്യ & കുടുംബ ക്ഷേമ മന്ത്രാലയം, ദേശീയ ആരോഗ്യ അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ യുപിഐ പ്ലാറ്റ്ഫോമില്‍ ഇത് വികസിപ്പിച്ചെടുത്തിട്ടുള്ളത്. പ്രീ-പെയ്‌ഡ് ആയതിനാല്‍ ഒരു ഇടനിലക്കാരന്റെയും പങ്കാളിത്തമില്ലാതെ സേവന ദാതാവിന് സമയബന്ധിതമായി പണമടയ്‌ക്കുന്നത് ഇത് വളരെ മികച്ച ഒരു ഉറപ്പ് നൽകുന്നു.