മലയാളി പ്രേക്ഷകര്‍ നെഞ്ചിലേറ്റുന്ന ശബ്ദമാണ് ജി വേണുഗോപാലിന്റേത്.അദ്ദേഹത്തിന്‌റെ ഗാനങ്ങള്‍ ഇന്നും പ്രേക്ഷകര്‍ നെഞ്ചിലേന്നു; മൂളി നടക്കുന്നു.അദ്ദേഹത്തിന്റെ മകന്‍ അരവിന്ദും പ്രേക്ഷകരുടെഇഷ്ട്ടഗായകൻ ആണ് ,അരവിന്ദിനെ സംവിധാനസഹായിയായുംസിനിമാരംഗത്ത് കാണാം.അച്ഛനും മകനും ഒന്നിച്ച് പാട്ടുകളുമായിഎത്താറുണ്ട്.പ്രിയഗായകന്‍ സോഷ്യല്‍ മീഡിയയില്‍ കാസെറ്റുകളെ കുറിച്ച്പങ്കുവെച്ച കുറിപ്പാണ്പ്രേക്ഷ കരുടെ ശ്രദ്ധ നേടുന്നത് “മണ്‍മറഞ്ഞ ടെക്‌നോളജിയും മറയാതെ മനുഷ്യനും” എന്ന കുറിപ്പ് പ്രേക്ഷ കർക്ക് ഇടയിൽ പുതിയചർച്ചകൾക്ക് തുടക്കമിട്ടുകഴിഞ്ഞു .

Venugopal
Venugopal

എന്റ വീട്ടിൽ വലിയകസെറ്റ് സമ്പാദ്യത്തിനു മുന്‍പിലായി വനിത അഭിമുഖം കഴിഞ്ഞ് ഒരു ഫോട്ടോയ്ക്കു വേണ്ടി പോസ് ചെയ്തത്.ആ സമയത്തു ഫൊട്ടോഗ്രഫര്‍ ശ്രീകാന്ത് കളരിക്കലും,വിജി യും അതിൽ നിന്നും എന്റ ആല്‍ബം’ഉണരുമീ ഗാനം’ തിരഞ്ഞെടുത്ത് കൈയ്യില്‍ തന്നു.മകന്‍ അരവിന്ദ് അവന്റെ ഹൃദയം സിനിമയുടെ പുതുതായി പുറത്തിറങ്ങിയ കസെറ്റ്കൊണ്ടുവന്നു.ഹൃദയം സിനിമയുടെ സംഗീത പ്രാധാന്യവും തൊണ്ണൂറുകളിലെ കോളജ് ജീവിതവുമൊക്കെ അവര്‍ ആഘോഷിച്ചത്, പഴയ കസെറ്റ് ഫോര്‍മാറ്റിലൂടെ ഗാനങ്ങള്‍ റിലീസ് ചെയ്തു കൊണ്ടായിരുന്നു”, വേണുഗോപാൽ പറയുന്നു.

Venugopal
Venugopal

പഴയകാലത്തു ആകാശവാണിയുടെയും സിനിമാ ഇന്‍ഡസ്ട്രിയുടെയും സംഗീതത്തിന് അനലോഗ് റെക്കോര്‍ഡിങ്ങും സ്പൂള്‍ ടേപ്പുകളുമായിരുന്നു.1970 ആയപ്പോൾ കസെറ്റ് വന്നുതുടങ്ങി .1980 ആയപ്പോൾ DAT, Digital Audio Track റിക്കാര്‍ഡിങ്ങ് വന്നു .പിന്നീട് സിഡി ഉദയം ചെയ്യുകയുമുണ്ടായി,”റിക്കാര്‍ഡിങ്ങില്‍ നവീനമായ ടെക്നോളജി വന്നതോടെ സിഡിയും അപ്രത്യക്ഷമായി. ഒരു ചെറിയ പെന്‍ഡ്രൈവില്‍ ആയിരക്കണക്കിനു പാട്ടുകള്‍ ഹാര്‍ഡ്ഡിസ്‌കില്‍ കോപ്പി ചെയ്ത്എടുക്കാം എന്നായി .